Say to those who have disbelieved [that] if they cease, what has previously occurred will be forgiven for them. But if they return [to hostility] – then the precedent of the former [rebellious] peoples has already taken place. (Al-Anfal [8] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ അവര്‍ക്കു പൊറുത്തുകൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ ഓര്‍ക്കട്ടെ; പൂര്‍വികരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ. (അല്‍അന്‍ഫാല്‍ [8] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികളോട്, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവര്‍ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, പൂര്വ്വികന്മാരുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ ജനതയിൽ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് പറയുക: അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുന്നത് അവസാനിപ്പിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അതിൽ വിശ്വസിച്ചവരെ തടയുന്നത് നിർത്തുകയും ചെയ്താൽ അവരുടെ മുൻപ് കഴിഞ്ഞുപോയ തിന്മകൾ അല്ലാഹു അവർക്ക് പൊറുത്തു നൽകുന്നതാണ്. കാരണം ഇസ്ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. അവർ തങ്ങളുടെ നിഷേധത്തിലേക്ക് തിരിച്ചു മടങ്ങുകയാണെങ്കിൽ മുൻഗാമികളുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമം കഴിഞ്ഞു പോയിട്ടുണ്ട്. അവർ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്താൽ അല്ലാഹു അവർക്ക് (ഇഹലോകത്ത്) ശിക്ഷ ധൃതിയിൽ നൽകുന്നതാണ് (എന്നതാണ് ആ നടപടിക്രമം).