നിങ്ങള്‍ അന്യോന്യം വാഗ്ദത്തം നടത്തി (പറഞ്ഞുറച്ചു - നിശ്ചയിച്ചു) ഇരുന്നെങ്കില്‍
la-ikh'talaftum
لَٱخْتَلَفْتُمْ
certainly you would have failed
നിങ്ങള്‍ ഭിന്നിക്കുക (വ്യത്യാസം ചെയ്യുക) തന്നെ ചെയ്യുമായിരുന്നു
fī l-mīʿādi
فِى ٱلْمِيعَٰدِۙ
in the appointment
നിശ്ചിത സമയത്തില്‍, നിശ്ചിത സ്ഥലത്തില്‍, നിശ്ചയത്തില്‍, കരാറില്‍
walākin
وَلَٰكِن
But
എങ്കിലും, പക്ഷേ
liyaqḍiya
لِّيَقْضِىَ
that might accomplish
തീരുമാക്കുവാന്‍, നിര്‍വ്വഹിക്കുവാന്‍
l-lahu
ٱللَّهُ
Allah
അല്ലാഹു
amran
أَمْرًا
a matter
ഒരു കാര്യം
kāna
كَانَ
(that) was
അതായിരിക്കുന്നു
mafʿūlan
مَفْعُولًا
destined
പ്രാവര്‍ത്തികമാക്കേണ്ടത്
liyahlika
لِّيَهْلِكَ
that (might be) destroyed
നശിക്കുവാന്‍വേണ്ടി
man halaka
مَنْ هَلَكَ
(those) who (were to be) destroyed
നശിച്ച(നശിക്കുന്ന)വര്
ʿan bayyinatin
عَنۢ بَيِّنَةٍ
on a clear evidence
(വ്യക്തമായ) തെളിവോടുകൂടി
wayaḥyā
وَيَحْيَىٰ
and (might) live
ജീവിക്കുവാനും
man ḥayya
مَنْ حَىَّ
(those) who (were to) live
ജീവിച്ച(ജീവിക്കുന്ന)വര്
ʿan bayyinatin
عَنۢ بَيِّنَةٍۗ
on a clear evidence
തെളിവോടെ
wa-inna l-laha
وَإِنَّ ٱللَّهَ
And indeed Allah
നിശ്ചയമായും അല്ലാഹു
lasamīʿun
لَسَمِيعٌ
(is) All-Hearing
കേള്ക്കുന്നവന് തന്നെ
ʿalīmun
عَلِيمٌ
All-Knowing
അറിയുന്നവന്(നും)
Iz antum bil'udwatid dunyaa wa hum bil'udwatil quswaa warrakbu asfala minkum; wa law tawaa'attum lakhtalaftum fil mee'aadi wa laakil liyaqdiyal laahu amran kaana maf'oolal liyahlika man halaka 'am baiyinatinw wa yahyaa man haiya 'am baiyinah; wa innal laaha la Samee'un 'Aleem (al-ʾAnfāl 8:42)
[Remember] when you were on the near side of the valley, and they were on the farther side, and the caravan was lower [in position] than you. If you had made an appointment [to meet], you would have missed the appointment. But [it was] so that Allah might accomplish a matter already destined – that those who perished [through disbelief] would perish upon evidence and those who lived [in faith] would live upon evidence; and indeed, Allah is Hearing and Knowing. (Al-Anfal [8] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ താഴ്വരയുടെ അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങള്‍ക്കു താഴെയുമായ സന്ദര്‍ഭം. നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ നിങ്ങളതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു. എന്നാല്‍ ഉറപ്പായും ഉണ്ടാകേണ്ട ഒരു കാര്യം നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന് വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെ; തീര്‍ച്ച. (അല്‍അന്‍ഫാല്‍ [8] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ (താഴ്വരയില് മദീനയോട്) അടുത്ത ഭാഗത്തും, അവര്‍ അകന്ന ഭാഗത്തും, സാര്‍ത്ഥവാഹക സംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങള്‍ അന്യോന്യം (പോരിന്) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു.[1] പക്ഷെ ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
[1] ബദ്റില്‍ മുസ്ലിംകളും ശത്രുക്കളും ഏറ്റുമുട്ടിയത് ഒരു മുന്‍ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നില്ല.
2 Mokhtasar Malayalam
താഴ്വരയിൽ മദീനയോട് അടുത്തുള്ള ഭാഗത്ത് നിങ്ങളും, മക്കയോട് അടുത്തുള്ള ഭാഗത്ത് മുശ്രിക്കുകളും ആയിരുന്ന സന്ദർഭം നിങ്ങൾ ഓർക്കുക. കച്ചവടസംഘമാകട്ടെ, ചെങ്കടലിനോട് ചേർന്ന് നിങ്ങൾ നിൽക്കുന്ന ഇടത്തെക്കാൾ താഴ്ചയുള്ള ഭാഗത്തുമായിരുന്നു. നിങ്ങളും മുശ്രിക്കുകളും ബദ്റിൽ ഏറ്റുമുട്ടാം എന്ന് മുൻപ് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നെങ്കിൽ നിങ്ങളിൽ ചിലർ മറ്റു ചിലരോട് അത് പാലിക്കാതെ പോകുമായിരുന്നു. എന്നാൽ മുൻനിശ്ചയമൊന്നുമില്ലാതെ അല്ലാഹു നിങ്ങളെ ബദ്റിൽ ഒരുമിച്ചു കൂട്ടി. മുഅ്മിനീങ്ങളെ സഹായിക്കുകയും കാഫിറുകളെ അപമാനിക്കുകയും, അല്ലാഹുവിൻ്റെ ദീനിനെ പ്രതാപമുള്ളതാക്കുകയും, ശിർക്കിനെ അപമാനിതമാക്കുകയും ചെയ്യുക എന്ന –അല്ലാഹു മുൻപെ നിശ്ചയിച്ച ഒരു കാര്യം- പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവരിൽ നിന്ന് മരണപ്പെട്ടവർക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കപ്പെടുന്നതിന് വേണ്ടി; മുഅ്മിനുകൾ എണ്ണത്തിലും ആയുധശക്തിയിലും കുറവുള്ളവരായിട്ടും മുശ്രിക്കുകൾക്കെതിരെ അല്ലാഹു അവരെ സഹായിച്ചു. അവരിൽ ജീവിച്ചിരിക്കുന്നവർ അല്ലാഹു വ്യക്തമാക്കിയ അവൻ്റെ തെളിവ് കണ്ടുകൊണ്ട് ജീവിക്കാൻ വേണ്ടിയുമാണത്. ഇനി ആർക്കും അല്ലാഹുവിനെതിരെ ഒരു തെളിവും ബാക്കി നിൽക്കുന്നില്ല. അല്ലാഹു എല്ലാവരുടെയും സംസാരം കേൾക്കുന്നവനും, അവരുടെയെല്ലാം പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവർക്ക് അവൻ നല്കുന്നതുമാണ്.