And [remember] when He showed them to you, when you met, as few in your eyes, and He made you [appear] as few in their eyes so that Allah might accomplish a matter already destined. And to Allah are [all] matters returned. (Al-Anfal [8] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെ കുറച്ചു കാണിച്ചതും അവരുടെ കണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്‍ക്കുക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമായിരുന്നു അത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്. (അല്‍അന്‍ഫാല്‍ [8] : 44)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില് നിങ്ങള്‍ക്ക് അവരെ അവന് കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില് നിങ്ങളെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക.[1] നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുവാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
[1] വളരെ എളുപ്പത്തില്‍ ജയിച്ചുകളയാം എന്ന പ്രതീക്ഷയോടെ ഇരുവിഭാഗവും പടക്കളത്തില്‍ ഇറങ്ങേണ്ടതിനു വേണ്ടിയാണ് അല്ലാഹു അപ്രകാരം ചെയ്തത്.
2 Mokhtasar Malayalam
ഹേ മുഅ്മിനീങ്ങളേ! മുശ്രിക്കുകളുമായി നിങ്ങൾ ഏറ്റുമുട്ടിയ വേളയിൽ അവരെ എണ്ണം കുറഞ്ഞവരായി നിങ്ങൾക്ക് അല്ലാഹു കാണിച്ചു തന്ന സന്ദർഭം ഓർക്കുക. അങ്ങനെ അവരുമായി യുദ്ധം ചെയ്യാൻ അല്ലാഹു നിങ്ങൾക്ക് ധൈര്യം തന്നു. നിങ്ങളെ അവരുടെ കണ്ണുകളിൽ എണ്ണം കുറവുള്ളവരാക്കിയും അവൻ കാണിച്ചു കൊടുത്തു; അങ്ങനെ യുദ്ധത്തിൽ പിൻവാങ്ങേണ്ടി വരുന്നതിനെ കുറിച്ച് ചിന്തിക്കാതെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതിനായി മുന്നോട്ട് വരികയും ചെയ്തു. മുശ്രിക്കുകളെ കൊലപ്പെടുത്തിയും തടവിലാക്കിയും അവരോട് പകരം വീട്ടുന്നതിനും, യുദ്ധത്തിൽ സഹായിക്കപ്പെട്ടും ശത്രുക്കളുടെ മേൽ വിജയം നേടിയും മുഅ്മിനീങ്ങളെ അനുഗ്രഹിക്കുന്നതിനും, അങ്ങനെ അല്ലാഹു മുൻപേ നിശ്ചയിച്ച കാര്യം നടപ്പിൽ വരുത്തുന്നതിനും വേണ്ടിയത്രെ ഇത്. അല്ലാഹുവിലേക്ക് മാത്രമാകുന്നു കാര്യങ്ങൾ മടക്കപ്പെടുന്നത്; തിന്മ ചെയ്തവർക്ക് അവരുടെ തിന്മയുടെ ഫലം നൽകുന്നതിനും, നന്മ ചെയ്തവർക്ക് അവരുടെ നന്മക്കുള്ള പ്രതിഫലം നൽകുന്നതിനും വേണ്ടി.