لَقَدْ تَّابَ اللّٰهُ عَلَى النَّبِيِّ وَالْمُهٰجِرِيْنَ وَالْاَنْصَارِ الَّذِيْنَ اتَّبَعُوْهُ فِيْ سَاعَةِ الْعُسْرَةِ مِنْۢ بَعْدِ مَا كَادَ يَزِيْغُ قُلُوْبُ فَرِيْقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْۗ اِنَّهٗ بِهِمْ رَءُوْفٌ رَّحِيْمٌ ۙ ( التوبة: ١١٧ )
Laqat taabal laahu 'alan nabiyyi wal Muhaajireena wal Ansaaril lazeenat taba'oohu fee saa'atil 'usrati mim ba'di maa kaada yazeeghu quloobu fareeqim minhum summma taaba 'alaihim; innahoo bihim Ra'oofur Raheem (at-Tawbah 9:117)
English Sahih:
Allah has already forgiven the Prophet and the Muhajireen and the Ansar who followed him in the hour of difficulty after the hearts of a party of them had almost inclined [to doubt], and then He forgave them. Indeed, He was to them Kind and Merciful. (At-Tawbah [9] : 117)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രവാചകന്നും പ്രയാസഘട്ടത്തില്‍ അദ്ദേഹത്തെ പിന്‍പറ്റിയ മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കും അല്ലാഹു മാപ്പേകിയിരിക്കുന്നു. അവരിലൊരു വിഭാഗത്തിന്റെ മനസ്സ് ഇത്തിരി പതറിപ്പോയിരുന്നുവെങ്കിലും! പിന്നീട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അല്ലാഹു അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്. (അത്തൗബ [9] : 117)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും പ്രവാചകന്‍റെയും, ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേരെ അല്ലാഹു (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട്) കനിഞ്ഞ് മടങ്ങിയിരിക്കുന്നു - അവരില്‍ നിന്ന് ഒരു വിഭാഗത്തിന്‍റെ[1] ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണ ചൊരിയുന്നവനുമാകുന്നു.
[1] തബൂക്ക് യുദ്ധരംഗത്തേക്കുള്ള ക്ലേശകരമായ യാത്രയുടെ വിഷയത്തില്‍ കനത്ത പ്രയാസങ്ങള്‍ നിമിത്തം ദൗര്‍ബല്യവും ചാപല്യവും പ്രകടിപ്പിച്ച ദുര്‍ബലമനസ്‌കരായ സത്യവിശ്വാസികളെപ്പറ്റിയാണ് സൂചന. 102-ാം വചനത്തിലും ഇവരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.