Wa izaa maaa unzilat Sooratun faminhum mai yaqoolu aiyukum zaadat hu haazihee eemaanaa; fa ammal lazeena aamanoo fazaadat hum eemaananw wa hum yastabshiroon (at-Tawbah 9:124)
And whenever a Surah is revealed, there are among them [i.e., the hypocrites] those who say, "Which of you has this increased in faith?" As for those who believed, it has increased them in faith, while they are rejoicing. (At-Tawbah [9] : 124)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഏതെങ്കിലും ഒരധ്യായം അവതീര്‍ണമായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: ''നിങ്ങളില്‍ ആര്‍ക്കാണ് ഇതുവഴി വിശ്വാസം വര്‍ധിച്ചത്?'' എന്നാല്‍ അറിയുക: തീര്‍ച്ചയായും അത് സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്. (അത്തൗബ [9] : 124)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(ഖുര്‍ആനിലെ) ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചു തന്നത്? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ, അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. അവര്‍ (അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു.
2 Mokhtasar Malayalam
നബി (ﷺ) ക്ക് അല്ലാഹു ഒരു സൂറത്ത് അവതരിപ്പിച്ചാൽ കപടവിശ്വാസികളിൽ ചിലർ പരിഹസിച്ചുകൊണ്ട് ചോദിക്കും: നിങ്ങളിൽ ആർക്കാണ് ഈ അവതരിപ്പിക്കപ്പെട്ട സൂറത്ത് കൊണ്ട് മുഹമ്മദ് കൊണ്ടുവന്നതിൽ വിശ്വാസം വർദ്ധിച്ചത് ? എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് സൂറത്ത് അവതരിക്കുന്നത് മുഖേന അവരുടെ നേരേയാതെയുണ്ടായിരുന്ന വിശ്വാസത്തോടൊപ്പം വീണ്ടും വിശ്വാസം വർദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. വഹ്'യ് അവതരിച്ചതിൽ അവർ സന്തോഷം കൊള്ളുകയും ചെയ്യുന്നു; അതിൽ ഇഹലോകത്തും പരലോകത്തും അവർക്കുപകാരമുള്ളതാണുള്ളത്.