So travel freely, [O disbelievers], throughout the land [during] four months but know that you cannot cause failure to Allah and that Allah will disgrace the disbelievers. (At-Tawbah [9] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാലു മാസം നിങ്ങള്‍ നാട്ടില്‍ സൈ്വരമായി സഞ്ചരിച്ചുകൊള്ളുക.'' അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവെ തോല്പിക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും. (അത്തൗബ [9] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതിനാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച് കൊള്ളുക.[1] നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക.
[1] ഗൂഢാലോചനകളും കരാര്‍ ലംഘനങ്ങളും പതിവാക്കിയിരുന്ന സത്യനിഷേധികളുടെ കാര്യത്തിലുള്ള ഒരു പൊതുവിളംബരമാണിത്. നാലു മാസക്കാലത്തോളം മുസ്ലിംകള് യാതൊരാക്രമണവും നടത്തുകയില്ലെന്നും, അതു കഴിഞ്ഞാല്‍ സത്യസന്ധരായ സഖ്യകക്ഷികള്‍ ഒഴിച്ച് മറ്റാരുടെയും നേരെ ആക്രമണം നടത്താന്‍ മടിക്കുകയില്ലെന്നുമുള്ള പ്രഖ്യാപനം.
2 Mokhtasar Malayalam
അതിനാൽ -ബഹുദൈവാരാധകരേ!- നാല് മാസക്കാലത്തോളം ഭൂമിയിൽ നിങ്ങൾ നിർഭയരായി വിഹരിച്ചു കൊള്ളുക. അതിന് ശേഷം നിങ്ങളുമായി (നിലവിലുള്ള) ഒരു കരാറോ സംരക്ഷണമോ നിലനിൽക്കുന്നതല്ല. അല്ലാഹുവിനെ നിഷേധിക്കുന്നതിൽ തന്നെ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് കുതറിരക്ഷപ്പെടാൻ കഴിയില്ലെന്ന കാര്യം ഉറച്ച് മനസ്സിലാക്കിക്കൊള്ളുക. അല്ലാഹുവിനെ നിഷേധിച്ചവരെ ഭൂമിയിൽ (യുദ്ധത്തിൽ) നശിപ്പിച്ചു കൊണ്ടും (മുസ്ലിംകളുടെ കൈകളാൽ) തടവിൽ പെടുത്തി കൊണ്ടും, പരലോകത്ത് നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും അല്ലാഹു അപമാനിക്കുന്നതാണെന്നും ഉറച്ച് മനസ്സിലാക്കി കൊള്ളുക. ഈ പറയപ്പെട്ട കാര്യം തങ്ങളുടെ കരാറുകൾ ലംഘിച്ചവർക്കും, സമയപരിധിയില്ലാതെ -നിരുപാധികമായ- കരാറിൽ ഏർപ്പെട്ടവർക്കും ബാധകമാണ്. എന്നാൽ നിശ്ചിതസമയപരിധി വരെ കരാറിലേർപ്പെട്ടവരാണെങ്കിൽ അവരുടെ കരാർ കാലാവധി അവസാനിക്കുന്നത് വരെ -അതിനി നാല് മാസത്തിൽ കൂടുതലാണെങ്കിലും- അത് അവരോട് പൂർത്തീകരിക്കേണ്ടതാണ്.