Qul in kaana aabaaa'ukum wa abnaaa'ukum wa ikhwaanukum wa azwaajukum wa 'asheeratukum wa amwaaluniq taraftumoohaa wa tijaaratun takhshawna kasaadahaa wa masaakinu tardawnahaaa ahabba ilaikum minal laahi wa Rasoolihee wa Jihaadin fee Sabeelihee fatarabbasoo hattaa yaatiyallaahu bi amrih; wallaahu laa yahdil qawmal faasiqeen (at-Tawbah 9:24)
Say, [O Muhammad], "If your fathers, your sons, your brothers, your wives, your relatives, wealth which you have obtained, commerce wherein you fear decline, and dwellings with which you are pleased are more beloved to you than Allah and His Messenger and jihad [i.e., striving] in His cause, then wait until Allah executes His command. And Allah does not guide the defiantly disobedient people." (At-Tawbah [9] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അത്തൗബ [9] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.[1]
[1] ഭൗതിക ബന്ധങ്ങള്‍ക്കും ഐഹികനേട്ടങ്ങള്‍ക്കും അല്ലാഹുവിൻ്റെ മാര്‍ഗനിര്‍ദേശങ്ങളെക്കാള്‍ പ്രാധാന്യം നല്കുന്നവര്ക്കുള്ള കനത്ത താക്കീതാണ് ഈ വചനം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ച സമ്പാദ്യങ്ങളും, നിങ്ങൾ ലാഭം ആഗ്രഹിക്കുന്ന -നഷ്ടം ഭയക്കുന്ന- നിങ്ങളുടെ കച്ചവടവും, നിങ്ങൾ താമസിക്കാൻ ഇഷ്ടപ്പെടുന്ന നിങ്ങളുടെ ഭവനങ്ങളും; ഈ പറഞ്ഞതെല്ലാമാണ് അല്ലാഹുവിനെക്കാളും അവൻ്റെ റസൂലിനെക്കാളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തെക്കാളും നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷയും നാശവും നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക. അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരം പുലർത്തുന്ന ഒരാളെയും അല്ലാഹുവിന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലേക്ക് അവൻ നയിക്കുന്നതല്ല.