The Jews say, "Ezra is the son of Allah"; and the Christians say, "The Messiah is the son of Allah." That is their statement from their mouths; they imitate the saying of those who disbelieved before [them]. May Allah destroy them; how are they deluded? (At-Tawbah [9] : 30)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ ജല്പനങ്ങള് മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്? (അത്തൗബ [9] : 30)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഉസൈര്‍ (എസ്രാ പ്രവാചകന്) അല്ലാഹുവിൻ്റെ പുത്രനാണെന്ന് യഹൂദന്മാര് പറഞ്ഞു. മസീഹ് (മിശിഹാ) അല്ലാഹുവിൻ്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
2 Mokhtasar Malayalam
തീർച്ചയായും യഹൂദരും നസ്വാറാക്കളും ബഹുദൈവാരാധകർ തന്നെയാകുന്നു. ഉസൈർ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൽപ്പിച്ചു കൊണ്ട് യഹൂദർ അല്ലാഹുവിൽ പങ്കുചേർത്തെങ്കിൽ, ഈസാ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൽപ്പിച്ചു കൊണ്ട് നസ്വാറാക്കളും അല്ലാഹുവിൽ പങ്കുചേർത്തിട്ടുണ്ട്. അവർ നിർമ്മിച്ചുണ്ടാക്കിയ ഈ വിശ്വാസം യാതൊരു തെളിവും സ്ഥാപിക്കാതെ അവർ പറഞ്ഞുണ്ടാക്കിയത് മാത്രമാകുന്നു. അവർക്ക് മുൻപ് ബഹുദൈവാരാധകർ 'മലക്കുകൾ അല്ലാഹുവിൻ്റെ പുത്രന്മാരാണ്' എന്ന് പറഞ്ഞതിനോട് സമാനമാണ് ഇവരുടെ വാദം. അല്ലാഹു ഈ പറഞ്ഞതിൽ നിന്നെല്ലാം തീർത്തും ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ! എങ്ങനെയാണ് സുവ്യക്തമായ ശരിയിൽ നിന്ന് ഈ നിരർത്ഥകമായ വാദത്തിലേക്ക് അവർ വഴിതിരിച്ചു വിടപ്പെട്ടത്?!