Indeed, the number of months with Allah is twelve [lunar] months in the register of Allah [from] the day He created the heavens and the earth; of these, four are sacred. That is the correct religion [i.e., way], so do not wrong yourselves during them. And fight against the disbelievers collectively as they fight against you collectively. And know that Allah is with the righteous [who fear Him]. (At-Tawbah [9] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള് തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക. ബഹുദൈവ വിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. (അത്തൗബ [9] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ തീരുമാനവും വിധിയും പ്രകാരം ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ അല്ലാഹു ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതാണ് അക്കാര്യം. ഈ പന്ത്രണ്ട് മാസങ്ങളിൽ നാല് മാസങ്ങൾ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ പവിത്ര മാസങ്ങളാകുന്നു. ദുൽ ഖഅദഃ, ദുൽ ഹിജ്ജ, മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന മൂന്ന് മാസങ്ങളും, ഒറ്റയ്ക്കു വരുന്ന റജബ് മാസവുമാകുന്നു അവ. ഈ പറയപ്പെട്ട പന്ത്രണ്ട് മാസങ്ങളും, അതിലെ നാല് മാസങ്ങൾ പവിത്രമാണെന്നതുമെല്ലാം നേരായ മതത്തിൻ്റെ നിയമമാകുന്നു. അതിനാൽ ഈ മാസങ്ങളിൽ യുദ്ധത്തിൽ സ്വയം ഏർപ്പെട്ടു കൊണ്ടും, അതിൻ്റെ പവിത്രത പിച്ചിച്ചീന്തി കൊണ്ടും നിങ്ങൾ അതിക്രമം പ്രവർത്തിക്കരുത്. ബഹുദൈവാരാധകർ ഒന്നടങ്കം നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ഒന്നടങ്കം യുദ്ധം ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരോടൊപ്പമാണ് അല്ലാഹുവെന്ന് നിങ്ങൾ മനസ്സിലാക്കുക. അവരെ അവൻ സഹായിക്കുകയും (യുദ്ധത്തിലും മറ്റും) ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു. ആരുടെയെങ്കിലുമൊപ്പം അല്ലാഹുവുണ്ടെങ്കിൽ അവനെ ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ല.