If you do not go forth, He will punish you with a painful punishment and will replace you with another people, and you will not harm Him at all. And Allah is over all things competent. (At-Tawbah [9] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു നോവേറിയ ശിക്ഷ നല്‍കും. നിങ്ങള്‍ക്കുപകരം മറ്റൊരു ജനതയെ കൊണ്ടുവരികയും ചെയ്യും. അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (അത്തൗബ [9] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ (യുദ്ധത്തിന്നു) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ല ജനതയെയും അവന് പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, നിങ്ങളുടെ ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ പരാജയവും നിന്ദ്യതയും മറ്റും വരുത്തി വെച്ച് കൊണ്ട് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാണ്. നിങ്ങൾക്ക് പകരം അല്ലാഹുവിനെ അനുസരിക്കുന്നവരും, യുദ്ധത്തിനായി കൽപ്പന നൽകപ്പെട്ടാൽ ഉടനടി പുറപ്പെടുന്നവരുമായ ഒരു സമൂഹത്തെ അവൻ പകരം കൊണ്ടുവരുന്നതാണ്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനക്ക് എതിര് നിൽക്കുന്നത് അല്ലാഹുവിന് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അല്ലാഹുവിന് നിങ്ങളുടെ യാതൊരു ആവശ്യവുമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് കടുത്ത ആവശ്യവുമായി യാചിച്ചു ചെല്ലേണ്ടവർ. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. യാതൊന്നും അവന് അസാധ്യമല്ല. തൻ്റെ ദീനായ ഇസ്ലാമിനെയും, തൻ്റെ നബിയായ മുഹമ്മദ് നബി (ﷺ) യെയും നിങ്ങളില്ലാതെയും സഹായിക്കാൻ അവൻ കഴിവുള്ളവനാണ്.