അവര്‍ ഓടി നടക്കുക (പരക്കം പായുക) യും തന്നെ ചെയ്യും (കിണഞ്ഞു ശ്രമിക്കും)
khilālakum
خِلَٰلَكُمْ
in your midst
നിങ്ങള്‍ക്കിടയിലൂടെ
yabghūnakumu
يَبْغُونَكُمُ
seeking (for) you
നിങ്ങള്‍ക്കുതേടി (അന്വേഷിച്ചു- ആഗ്രഹിച്ചു) കൊണ്ട്
l-fit'nata
ٱلْفِتْنَةَ
dissension
കുഴപ്പം
wafīkum
وَفِيكُمْ
And among you (are some)
നിങ്ങളിലുണ്ട് താനും
sammāʿūna
سَمَّٰعُونَ
who would have listened
കേട്ടുകൊണ്ടിരിക്കുന്ന (ചെവി കൊടുക്കുന്ന) വര്
lahum
لَهُمْۗ
to them
അവര്‍ക്ക് അവരിലേക്ക്
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
ʿalīmun
عَلِيمٌۢ
(is) All-Knower
അറിയുന്നവനാണ്
bil-ẓālimīna
بِٱلظَّٰلِمِينَ
of the wrongdoers
അക്രമികളെപ്പറ്റി
Law kharajoo feekum maa zaadookum ilaa Khabaalanw wa la awda'oo khilaalakum yabghoona kumul fitnata wa feekum sammaa'oona lahum; wallaahu 'aleemum biz zaalimeen (at-Tawbah 9:47)
Had they gone forth with you, they would not have increased you except in confusion, and they would have been active among you, seeking [to cause] you fitnah [i.e., chaos and dissension]. And among you are avid listeners to them. And Allah is Knowing of the wrongdoers. (At-Tawbah [9] : 47)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്കവര്‍ കൂടുതല്‍ വിപത്തുകള്‍ വരുത്തിവെക്കുമായിരുന്നു. നിങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാനായി അവര്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ക്ക് ചെവികൊടുക്കുന്നവരുമുണ്ടല്ലോ. അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു. (അത്തൗബ [9] : 47)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കം പായുകയും ചെയ്യുമായിരുന്നു.[1] നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്.
ഈ കപടവിശ്വാസികൾ നിങ്ങളോടൊപ്പം പുറപ്പെടാതിരുന്നത് യഥാർത്ഥത്തിൽ നിങ്ങൾക്ക് നന്മയാണ്. അവരെങ്ങാനും നിങ്ങളോടൊപ്പം വന്നിരുന്നെങ്കിൽ കുഴപ്പമല്ലാതെ മറ്റൊന്നും അവർ നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരില്ലായിരുന്നു. നിങ്ങളെ തളർത്തുകയും, (നിങ്ങളുടെ മനസ്സിൽ) സംശയങ്ങൾ ഇട്ടുതരികയുമണ് അവർ ചെയ്യുക. നിങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതിനായി നിങ്ങളുടെ അണികൾക്കിടയിലൂടെ അവർ ഏഷണിയുമായി ഓടിനടക്കുമായിരുന്നു. അല്ലാഹുവിൽ വിശ്വസിച്ചവരേ! അവർ പടച്ചുണ്ടാക്കുന്ന കളവുകൾക്ക് ചെവി കൊടുക്കുകയും, ശേഷം അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിലുണ്ട്. അങ്ങനെയാണ് നിങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉടലെടുക്കുക. മുസ്ലിംകൾക്കിടയിൽ സംശയങ്ങളും തെറ്റിദ്ധാരണകളും പരത്തുന്ന കപടവിശ്വാസികളിൽ പെട്ട അതിക്രമികളെ അല്ലാഹു നന്നായി അറിയുന്നവനാകുന്നു.