صِرَاطَ الَّذِيْنَ اَنْعَمْتَ عَلَيْهِمْ ەۙ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّاۤلِّيْنَ ࣖ ( الفاتحة: ٧ )
Siraatal-lazeena an'amta 'alaihim ghayril-maghdoobi 'alaihim wa lad-daaalleen (al-Fātiḥah 1:7)
English Sahih:
The path of those upon whom You have bestowed favor, not of those who have earned [Your] anger or of those who are astray. (Al-Fatihah [1] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല. (അല്‍ഫാതിഹ [1] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍[1] . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.[1] പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
[1] നിഷ്‌കളങ്കമായ ഏകദൈവാരാധനയുടെ മാര്‍ഗത്തില്‍, അല്ലാഹുവോട് നേരിട്ടുള്ള പ്രാര്‍ഥനയുടെ മാര്‍ഗത്തില്‍, അഥവാ പ്രവാചകന്മാരും സജ്ജനങ്ങളും പിന്തുടര്‍ന്ന കളങ്കമില്ലാത്ത തൗഹീദിന്റെ മാര്‍ഗത്തില്‍ ഞങ്ങളെ നീ ചേര്‍ക്കേണമേ എന്നര്‍ഥം.
3 'കോപത്തിന് ഇരയായവര്‍' എന്ന പദത്തിന്റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതുനിമിത്തം അല്ലാഹുവിന്റെ കോപത്തിനു ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഈസാ (عليه السلام) നെ ദൈവപുത്രനാക്കുകയും പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍തന്നെ.