Say, [O Muhammad], "O people, if you are in doubt as to my religion – then I do not worship those which you worship besides Allah; but I worship Allah, who causes your death. And I have been commanded to be of the believers (Yunus [10] : 104)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയൂ: ''ജനങ്ങളേ, എന്റെ മാര്‍ഗത്തെ സംബന്ധിച്ച് ഇനിയും നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുന്നില്ല. എന്നാല്‍, നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോട് കല്പിച്ചിരിക്കുന്നത്.'' (യൂനുസ് [10] : 104)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: ജനങ്ങളേ, എന്റെ മതത്തെ സംബന്ധിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ മനസ്സിലാക്കുക;) അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്.
2 Mokhtasar Malayalam
നബിയേ, പറയുക: ജനങ്ങളേ, ഞാൻ ക്ഷണിക്കുന്ന ഏകദൈവ വിശ്വാസത്തിൻ്റെ മതത്തെ സംബന്ധിച്ച് നിങ്ങൾ സംശയത്തിലാണെങ്കിൽ (നിങ്ങൾ മനസ്സിലാക്കുക). നിങ്ങളുടെ മതത്തിൻ്റെ നിരർത്ഥകതയെ കുറിച്ച് എനിക്ക് ദൃഢബോധ്യമുണ്ട്. അതിനാൽ ഞാനത് പിന്‍പറ്റുകയില്ല. അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരെ ഞാൻ ആരാധിക്കുകയില്ല. മറിച്ച്, നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെയാണ് ഞാൻ ആരാധിക്കുന്നത്. കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിയ മുഅ്മിനുകളുടെ കൂട്ടത്തിലായിരിക്കുവാനാണ് അവനെന്നോട് കൽപ്പിച്ചിട്ടുള്ളത്.