Wa iny yamsaskal laahu bidurrin falaa kaashifa lahoo illaa Huwa wa iny yuridka bikhairin falaa raaadda lifadlih; yuseebu bihee man yashaaa'u min 'ibaadih; wa huwal Ghafoorur Raheem (al-Yūnus 10:107)
And if Allah should touch you with adversity, there is no remover of it except Him; and if He intends for you good, then there is no repeller of His bounty. He causes it to reach whom He wills of His servants. And He is the Forgiving, the Merciful. (Yunus [10] : 107)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന് നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില് താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്കുന്നു. അവന് ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (യൂനുസ് [10] : 107)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന് നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില് നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന് അനുഭവിപ്പിക്കുന്നു. അവന് ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമത്രെ.
2 Mokhtasar Malayalam
പ്രവാചകരേ, താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അത് നീക്കം ചെയ്യാൻ താങ്കൾ ആവശ്യപ്പെട്ടാൽ അവനല്ലാതെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവൻ്റെ അനുഗ്രഹം തടയാനും ഒരാളുമില്ല. തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവനെ നിർബന്ധിക്കാൻ ആരുമില്ല. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനും അവരോട് കരുണചൊരിയുന്നവനുമത്രെ അവൻ.