Wa laqad ahlaknal quroona min qablikum lammaa zalamoo wa jaaa'at hum Rusuluhum bil baiyinaati wa maa kaanoo liyu'minoo; kazaalika najzil qawmal mujrimeen (al-Yūnus 10:13)
And We had already destroyed generations before you when they wronged, and their messengers had come to them with clear proofs, but they were not to believe. Thus do We recompense the criminal people. (Yunus [10] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കു മുമ്പുള്ള പല തലമുറകളെയും അവര്‍ അതിക്രമം കാണിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങളുമായി അവരിലേക്കുള്ള നമ്മുടെ ദൂതന്മാര് അവരെ സമീപിച്ചു. എന്നാല്‍ അവര്‍ വിശ്വസിച്ചതേയില്ല. അവ്വിധമാണ് കുറ്റവാളികളായ ജനത്തിന് നാം പ്രതിഫലം നല്‍കുന്നത്. (യൂനുസ് [10] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ള പല തലമുറകളെയും അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്മാര് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അവര്‍ വിശ്വസിക്കുകയുണ്ടായില്ല. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
2 Mokhtasar Malayalam
മുശ്രിക്കുകളേ, തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ള പല തലമുറകളെയും അവർ അല്ലാഹുവിൻ്റെ പ്രവാചകന്മാരെ കളവാക്കിയതിനാലും പാപങ്ങൾ പ്രവർത്തിച്ചതിനാലും നാം നശിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രക്ഷിതാവിൽ നിന്ന് അവർ കൊണ്ടുവന്നതിൻ്റെ സത്യതക്ക് വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്മാർ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാൽ അവർ വിശ്വസിക്കുകയുണ്ടായില്ല. കാരണം, വിശ്വാസത്തിന് അവർ തയ്യാറായിരുന്നില്ല. അങ്ങനെ അല്ലാഹു അവരെ കൈവിട്ടു. അവർക്ക് അവൻ വിശ്വസിക്കാനുള്ള ഭാഗ്യം നൽകിയില്ല. ആ അക്രമികളായ സമുദായങ്ങൾക്ക് നാം പ്രതിഫലം നൽകിയ പോലെ എല്ലാ കാലത്തും സ്ഥലത്തും അവരെപ്പോലെയുള്ളവർക്ക് നാം പ്രതിഫലം നൽകും.