Say, "Are there of your 'partners' any who begins creation and then repeats it?" Say, "Allah begins creation and then repeats it, so how are you deluded?" (Yunus [10] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്? (യൂനുസ് [10] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?
2 Mokhtasar Malayalam
നബിയേ മുശ്രിക്കുകളോട് പറയുക: മുൻ മാതൃകയില്ലാതെ സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ മരിച്ച ശേഷം അവയെ പുനർജീവിപ്പിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന പങ്കാളികളുടെ കൂട്ടത്തിലുണ്ടോ? അവരോട് പറയുക: അല്ലാഹുവാണ് മുൻ മാതൃകയില്ലാതെ സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ മരിച്ച ശേഷം അവയെ പുനർജീവിപ്പിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ മുശ്രിക്കുകളേ, നിങ്ങൾ എങ്ങനെയാണ് സത്യത്തിൽ നിന്ന് അസത്യത്തിലേക്ക് തെറ്റിപ്പോകുന്നത്?