Rather, they have denied that which they encompass not in knowledge and whose interpretation has not yet come to them. Thus did those before them deny. Then observe how was the end of the wrongdoers. (Yunus [10] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ കാര്യമിതാണ്. തങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തവയെയൊക്കെ അവര്‍ തള്ളിപ്പറഞ്ഞു. ഏതൊന്നിന്റെ അനുഭവസാക്ഷ്യം തങ്ങള്‍ക്കു വന്നെത്തിയിട്ടില്ലയോ അതിനെയും അവര്‍ തള്ളിപ്പറഞ്ഞു. ഇതുപോലെയാണ് അവരുടെ മുമ്പുള്ളവരും കള്ളമാക്കിത്തള്ളിയത്. നോക്കൂ: ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്. (യൂനുസ് [10] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ല, മുഴുവന്‍ വശവും അവര്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം അവര്‍ക്കു വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്. അപ്രകാരം തന്നെയാണ് അവരുടെ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയത്. എന്നിട്ട് ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ
2 Mokhtasar Malayalam
അവർ അതിനുത്തരം നൽകിയില്ല. മറിച്ച്, ചിന്തിക്കുകയോ മനസ്സിലാക്കുകയോ, അവർക്ക് താക്കീത് നൽകപ്പെട്ട ശിക്ഷ സംഭവിക്കുകയോ ചെയ്യാതെ ഖുർആനിനെ കളവാക്കാൻ ധൃതി കാണിക്കുകയാണവർ ചെയ്തത്. ആ ശിക്ഷയാകട്ടെ വരാൻ സമയമായിട്ടുണ്ട്. അപ്രകാരം തന്നെയാണ് മുമ്പുള്ള സമുദായങ്ങളും നിഷേധിച്ചു തള്ളിയത്. എന്നിട്ട് അവർക്ക് ആ ശിക്ഷ ഇറക്കപ്പെടുകയും ചെയ്തു. ഓ റസൂലേ! അപ്പോൾ താങ്കൾ ചിന്തിച്ചുനോക്കുക! എങ്ങനെയായിരുന്നു കളവാക്കിയ സമൂഹങ്ങളുടെ പര്യവസാനം? അല്ലാഹു അവരെ നശിപ്പിക്കുകയാണ് ചെയ്തത്