And what will be the supposition of those who invent falsehood about Allah on the Day of Resurrection? Indeed, Allah is the possessor of bounty for the people, but most of them are not grateful. (Yunus [10] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുന്നവരുടെ മനോഗതി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ എന്തായിരിക്കുമെന്നാണ് ഭാവിക്കുന്നത്? അല്ലാഹു ജനത്തോട് അത്യുദാരനാണ്; എന്നാല്‍ അവരിലേറെപ്പേരും നന്ദികാണിക്കുന്നില്ല. (യൂനുസ് [10] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ എന്തായിരിക്കും? തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിർത്തെഴുന്നേല്‍പിൻറെ നാളിൽ എന്തായിരിക്കും? തങ്ങൾക്ക് എന്ത് ഭവിക്കുമെന്നാണ് അവർ കരുതുന്നത്? അവർക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നാണോ അവർ വിചാരിക്കുന്നത്. അതെത്ര വിദൂരം. തീർച്ചയായും അല്ലാഹു ശിക്ഷക്ക് ധൃതികാണിക്കാതെയും പിന്തിപ്പിച്ചും ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരിൽ അധികപേരും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരും നന്ദികാണിക്കാത്തവരുമാകുന്നു.