Wa lillaahi ghaibus samaawaati wal ardi wa ilaihi yurja'ul amru kulluhoo fa'bu-dhu wa tawakkal 'alaih; wa maa Rabbuka bighaafilin 'ammaa ta'maloon (Hūd 11:123)
And to Allah belong the unseen [aspects] of the heavens and the earth and to Him will be returned the matter, all of it, so worship Him and rely upon Him. And your Lord is not unaware of that which you do. (Hud [11] : 123)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതൊക്കെയും അല്ലാഹുവിനുള്ളതാണ്. അവസാനം എല്ലാം മടങ്ങിയെത്തുന്നതും അവങ്കലേക്കുതന്നെ. അതിനാല്‍ നീ അവനുമാത്രം വഴിപ്പെടുക. അവനില്‍ ഭരമേല്പിക്കുക. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയൊന്നും നിന്റെ നാഥന് ഒട്ടും അശ്രദ്ധനല്ല. (ഹൂദ് [11] : 123)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല.
2 Mokhtasar Malayalam
ആകാശഭൂമികളിലെ അദൃശ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്ന് മാത്രമുള്ളതാണ്. അതിൽനിന്ന് ഒന്നും അവന് ഗോപ്യമാകുന്നില്ല. ഖിയാമത്ത് നാളിൽ അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാൽ നബിയേ, താങ്കൾ അവനെ മാത്രം ആരാധിക്കുകയും, താങ്കളുടെ എല്ലാ കാര്യങ്ങളിലും അവൻ്റെ മേൽ ഭരമേല്പിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും നിൻ്റെ രക്ഷിതാവ് അശ്രദ്ധനല്ല. മറിച്ച്, അവൻ എല്ലാം അറിയുന്നു. പ്രവർത്തനത്തിനനുസരിച്ച് എല്ലാവർക്കും അവൻ പ്രതിഫലം നൽകുകയും ചെയ്യും.