Skip to main content

مَنْ كَانَ يُرِيْدُ الْحَيٰوةَ الدُّنْيَا وَزِيْنَتَهَا نُوَفِّ اِلَيْهِمْ اَعْمَالَهُمْ فِيْهَا وَهُمْ فِيْهَا لَا يُبْخَسُوْنَ  ( هود: ١٥ )

man kāna
مَن كَانَ
Whoever [is] Whoever [is]
ആര്‍ ആയി, വല്ലവനും ആയിരുന്നാല്‍
yurīdu
يُرِيدُ
desires
ഉദ്ദേശിക്കുന്നു
l-ḥayata
ٱلْحَيَوٰةَ
the life
ജീവിതത്തെ
l-dun'yā
ٱلدُّنْيَا
(of) the world
ഐഹിക, ഇഹത്തിലെ
wazīnatahā
وَزِينَتَهَا
and its adornments
അതിന്‍റെ അലങ്കാരത്തെ (ഭംഗിയെ)യും
nuwaffi
نُوَفِّ
We will repay in full
നാം നിറവേറ്റി(പൂര്‍ ത്തിയാക്കി) കൊടുക്കും
ilayhim
إِلَيْهِمْ
to them
അവര്‍ക്കു
aʿmālahum
أَعْمَٰلَهُمْ
(for) their deeds
അവരുടെ പ്രവരത്തന (കര്‍മ്മ)ങ്ങള്‍
fīhā
فِيهَا
therein
അതില്‍ വെച്ചു
wahum
وَهُمْ
and they
അവര്‍, അവരാകട്ടെ
fīhā
فِيهَا
in it
അതില്‍, അവിടത്തില്‍
lā yub'khasūna
لَا يُبْخَسُونَ
will not be lessened will not be lessened
അവര്‍ നഷ്ടപ്പെടുത്തപ്പെടുകയില്ല.

Man kaana yureedul hayaatad dunyaa zeenatahaa nuwaffi ilaihim a'maa lahum feehaa wa hum feehaa laa yubkhasoon (Hūd 11:15)

English Sahih:

Whoever desires the life of this world and its adornments – We fully repay them for their deeds therein, and they therein will not be deprived. (Hud [11] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവു വരുത്തില്ല. (ഹൂദ് [11] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍[1] അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.

[1] ഭൗതികജീവിതത്തിന്‍റെ ലക്ഷ്യം അനശ്വരമായ പരലോകവിജയമായിരിക്കണം. നശ്വരമായ ഐഹികനേട്ടങ്ങള്‍ മഹനീയമായ മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായിരിക്കാന്‍ യോഗ്യമല്ല. ഭൗതികമായ സുഖസൗകര്യങ്ങളൊക്കെ വെടിയണമെന്നല്ല അവയെ ആത്യന്തിക ലക്ഷ്യത്തിലെത്താനുളള ഉപാധികളായി സ്വീകരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ഇഹലോകത്തെ തന്നെ ജീവിതലക്ഷ്യമായി സ്വീകരിക്കുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗം. അവര്‍ക്ക് ദുന്‍യാവില്‍ അവര്‍ അഭിലഷിക്കുന്നത് നല്‍കാന്‍ അല്ലാഹു മടിക്കുകയില്ല. പക്ഷെ, പരലോകത്ത് അവര്‍ക്ക് നരകമല്ലാതൊന്നും ഉണ്ടാവുകയില്ല.