Wa raf'a abawaihi 'alal 'arshi wa kharroo lahoo sujjadaa; wa qaala yaaa abati haaza taaweelu ru'yaaya min qablu qad ja'alahaa Rabbee haqqaa; wa qad ahsana beee iz akhrajanee minas sijni wa jaaa'a bikum minal badwi mim ba'di an nazaghash Shaitaanu bainee wa baina ikhwatee; inna Rabbee lateeful limaa yashaaa'; innahoo Huwal 'Aleemul Hakeem (Yūsuf 12:100)
And he raised his parents upon the throne, and they bowed to him in prostration. And he said, "O my father, this is the explanation of my vision of before. My Lord has made it reality. And He was certainly good to me when He took me out of prison and brought you [here] from bedouin life after Satan had induced [estrangement] between me and my brothers. Indeed, my Lord is Subtle in what He wills. Indeed, it is He who is the Knowing, the Wise. (Yusuf [12] : 100)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ പിതാവേ, ഞാന്‍ പണ്ടു കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന് അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍ പിശാച് അകല്‍ച്ചയുണ്ടാക്കിയശേഷം അവന് നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന് എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്റെ നാഥന് താനിച്ഛിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന് എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ. (യൂസുഫ് [12] : 100)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്മേല് കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു.[1] അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന് ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന് നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന് എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന് എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
[1] ആരാധനാഭാവത്തിലുളള സാഷ്ടാംഗമല്ല, സ്നേഹാദരവുകള്‍ സൂചിപ്പിക്കുന്ന ഒരു ഉപചാരം മാത്രമാകുന്നു ഈ പ്രണാമം.
2 Mokhtasar Malayalam
അദ്ദേഹം തന്റെ മാതാപിതാക്കളെ താനിരിക്കുന്ന രാജപീഠത്തിന്മേൽ കയറ്റിയിരുത്തി. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും പതിനൊന്ന് സഹോദരങ്ങളും അദ്ദേഹത്തെ പ്രണമിച്ചു. ആദരവിൻ്റെ ഭാഗമായുള്ള പ്രണാമമായിരുന്നു അത്; ആരാധനയുടേതല്ല. സ്വപ്നത്തിൽ ദർശിച്ച പോലെ അല്ലാഹുവിൻറെ കൽപ്പന യാഥാർഥ്യമായി. യൂസുഫ് (അ) പിതാവിനോട് പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാൻ താങ്കളോട് വിവരിച്ച, ഞാൻ കണ്ട സ്വപ്നത്തിൻ്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദർഭത്തിലും, എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയിൽ നിന്ന് അവൻ നിങ്ങളെയെല്ലാവരെയും എന്റെ അടുത്തേക്ക് കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എന്നോട് നന്മ ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ അടിമകളുടെ എല്ലാ കാര്യങ്ങളും അറിയുന്നവനും, തൻ്റെ നടപടിക്രമത്തിൽ അങ്ങേയറ്റം യുക്തിയുള്ളവനുമത്രെ.