And there entered the prison with him two young men. One of them said, "Indeed, I have seen myself [in a dream] pressing [grapes for] wine." The other said, "Indeed, I have seen myself carrying upon my head [some] bread, from which the birds were eating. Inform us of its interpretation; indeed, we see you to be of those who do good." (Yusuf [12] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ചെറുപ്പക്കാരും ജയിലിലകപ്പെട്ടു. അവരിലൊരാള്‍ പറഞ്ഞു: ''ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.'' മറ്റെയാള്‍ പറഞ്ഞു: ''ഞാനെന്റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഇതിന്റെ വ്യാഖ്യാനം പറഞ്ഞുതരിക. താങ്കളെ നല്ല ഒരാളായാണ് ഞങ്ങള്‍ കാണുന്നത്.'' (യൂസുഫ് [12] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്വൃത്തരില്‍ ഒരാളായിട്ടാണ്.
2 Mokhtasar Malayalam
അവർ അദ്ദേഹത്തെ ജയിലിലടച്ചു. അവനോടൊപ്പം രണ്ട് യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിൽ ഒരാൾ യൂസുഫിനോട് പറഞ്ഞു: ഞാൻ വീഞ്ഞ് ഉണ്ടാക്കാനായി മുന്തിരി പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാൾ പറഞ്ഞു: ഞാൻ എൻ്റെ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഞങ്ങൾക്ക് താങ്കൾ അതിൻ്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീർച്ചയായും ഞങ്ങൾ താങ്കളെ കാണുന്നത് നന്മയുള്ളവരിൽ ഒരാളായിട്ടാണ്.