And the king said, "Bring him to me." But when the messenger came to him, [Joseph] said, "Return to your master and ask him what is the case of the women who cut their hands. Indeed, my Lord is Knowing of their plan." (Yusuf [12] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
രാജാവ് പറഞ്ഞു: ''നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്തു കൊണ്ടുവരിക.'' യൂസുഫിന്റെ അടുത്ത് ദൂതന് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നീ നിന്റെ യജമാനന്റെ അടുത്തേക്കു തന്നെ തിരിച്ചു പോവുക. എന്നിട്ട് അദ്ദേഹത്തോടു ചോദിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തെന്ന്. എന്റെ നാഥന് അവരുടെ കുതന്ത്രത്തെപ്പറ്റി നന്നായറിയുന്നവനാണ്; തീര്‍ച്ച.'' (യൂസുഫ് [12] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്ത് കൊണ്ടുവരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന് വന്നപ്പോള്‍ അദ്ദേഹം (യൂസുഫ്) പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
യൂസുഫിൻ്റെ സ്വപ്നവ്യാഖ്യാനം രാജാവ് കേട്ടപ്പോൾ അദ്ദേഹം സഹായികളോട് പറഞ്ഞു: നിങ്ങൾ യൂസുഫിനെ ജയിലിൽ നിന്ന് പുറത്തിറക്കി എൻ്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തൻ്റെ അടുത്ത് രാജാവിൻറെ ദൂതൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നീ നിൻ്റെ യജമാനനായ രാജാവിൻറെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകൾ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ കഥയെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. ജയിലിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനത്രെ അത്. തീർച്ചയായും എൻ്റെ രക്ഷിതാവ് അവർ എന്നോട് കാണിച്ച വശീകരണത്തെ പറ്റി നന്നായി അറിയുന്നവനാകുന്നു. അതിൽ നിന്ന് ഒന്നും അവന് ഗോപ്യമാവുകയില്ല