And thus We established Joseph in the land to settle therein wherever he willed. We touch with Our mercy whom We will, and We do not allow to be lost the reward of those who do good. (Yusuf [12] : 56)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം അധികാരം ഉപയോഗിക്കാന്‍ കഴിയുമാറ് സൗകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല. (യൂസുഫ് [12] : 56)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല.
2 Mokhtasar Malayalam
ജയിൽ മോചിതനാവാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും യൂസുഫിന് നാം സൗകര്യം നൽകിയതു പോലെ, ഉദ്ദേശിക്കുന്നേടത്ത് താമസിക്കാവുന്ന വിധം ഈജിപ്തിൽ അദ്ദേഹത്തിന് നാം സ്വാധീനവും നല്കി. ഇഹലോകത്ത് നമ്മുടെ കാരുണ്യം നമ്മുടെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് നാം നൽകുന്നു. സദ്'വൃത്തർക്കുള്ള പ്രതിഫലം നാം പാഴാക്കുകയില്ല; മറിച്ച് ഒരു കുറവും വരുത്താതെ നാമവർക്ക് അത് പൂർണമായി നൽകുന്നതാണ്.