And [Joseph] said to his servants, "Put their merchandise into their saddlebags so they might recognize it when they have gone back to their people that perhaps they will [again] return." (Yusuf [12] : 62)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
യൂസുഫ് തന്റെ ഭൃത്യന്മാരോടു പറഞ്ഞു: ''അവര്‍ പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെച്ചേക്കുക. അവര്‍ തങ്ങളുടെ കുടുംബത്തില്‍ തിരിച്ചെത്തിയാലത് തിരിച്ചറിഞ്ഞുകൊള്ളും. അവര്‍ വീണ്ടും വന്നേക്കും.'' (യൂസുഫ് [12] : 62)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (യൂസുഫ്) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവര്‍ കൊണ്ടുവന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം.
2 Mokhtasar Malayalam
യൂസുഫ് തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവർ കൊണ്ട് വന്ന ചരക്കുകൾ അവരുടെ ഭാണ്ഡങ്ങളിൽ തന്നെ നിങ്ങൾ വെച്ചേക്കുക. അവർ മടങ്ങിച്ചെല്ലുമ്പോൾ അവരിൽ നിന്ന് നാം ഒന്നും എടുത്തിട്ടില്ലെന്ന് അവർ മനസ്സിലാക്കും. തങ്ങളുടെ സത്യസന്ധത യൂസുഫിന് ബോധ്യപ്പെടുത്തി നൽകുന്നതിനും, തങ്ങളുടെ ചരക്കുകൾ യൂസുഫ് സ്വീകരിക്കുന്നതിനും വേണ്ടി വീണ്ടും സഹോദരനോടൊപ്പം മടങ്ങിവരാൻ അത് അവരെ നിർബന്ധിതരാക്കുന്നതാണ്.