He said, "Should I entrust you with him except [under coercion] as I entrusted you with his brother before? But Allah is the best guardian, and He is the most merciful of the merciful." (Yusuf [12] : 64)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിതാവ് പറഞ്ഞു: ''അവന്റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ? നേരത്തെ അവന്റെ സഹോദരന്റെ കാര്യത്തില്‍ നിങ്ങളെ വിശ്വസിച്ചപോലെയല്ലേ ഇതും? അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന് കാരുണികരില്‍ പരമകാരുണികനാകുന്നു.'' (യൂസുഫ് [12] : 64)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (പിതാവ്) പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്. അവന് കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.
2 Mokhtasar Malayalam
അവരുടെ പിതാവ് അവരോട് പറഞ്ഞു: അവന്റെ സഹോദരനായ യൂസുഫിൻറെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തിൽ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? അവൻ്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ചു. അവനെ നോക്കിക്കൊള്ളാമെന്ന് നിങ്ങളെനിക്ക് വാക്കും തന്നു. എന്നാൽ ആ വാക്ക് നിങ്ങൾ പാലിച്ചില്ല. അതിനാൽ നിങ്ങളുടെ കരാറിൽ എനിക്ക് യാതൊരു വിശ്വാസവുമില്ല. അല്ലാഹുവിൽ മാത്രമാണ് എൻ്റെ വിശ്വാസം. അവൻ സംരക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നവരെ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവനാകുന്നു അവൻ. അവൻ കരുണ ചൊരിയണമെന്ന് ഉദ്ദേശിക്കുന്നവരോട് ഏറ്റവും കാരുണ്യം ചൊരിയുന്നവനുമാകുന്നു അവൻ.