And he said, "O my sons, do not enter from one gate but enter from different gates; and I cannot avail you against [the decree of] Allah at all. The decision is only for Allah; upon Him I have relied, and upon Him let those who would rely [indeed] rely." (Yusuf [12] : 67)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹം അവരോട് പറഞ്ഞു: ''എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. ദൈവവിധിയില്‍ നിന്ന്ഒന്നുപോലും നിങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുവിന്റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്പിക്കുന്നു. ഭരമേല്പിക്കുന്നവര് അവനിലാണ് ഭരമേല്പിക്കേണ്ടത്.'' (യൂസുഫ് [12] : 67)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക.[1] അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്പിക്കുന്നവര് ഭരമേല്പിക്കേണ്ടത്.
അവരോടുള്ള ഉപദേശമായി പിതാവ് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ ഈജിപ്തിൽ പ്രവേശിക്കുമ്പോൾ ഒരേ വാതിലിലൂടെ ഒന്നിച്ചു പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങൾക്ക് വല്ല ഉപദ്രവങ്ങളും വരുത്താൻ ആരെങ്കിലും ഉദ്ദേശിച്ചാൽ രക്ഷക്ക് നല്ലത് അതാണ്. അല്ലാഹു നിങ്ങൾക്ക് ഉദ്ദേശിച്ച ഏതെങ്കിലും ഉപദ്രവം നിങ്ങളിൽ നിന്ന് തടുക്കാനോ, അവൻ ഉദ്ദേശിക്കാത്ത ഏതെങ്കിലും നന്മ നിങ്ങൾക്ക് നേടിത്തരാനോ അല്ല ഞാനിത് പറയുന്നത്. അല്ലാഹുവിൻ്റേതല്ലാത്ത മറ്റൊരു വിധിയുമില്ല തന്നെ. അവൻ്റെ തീരുമാനമല്ലാതെ മറ്റൊരു തീരുമാനവുമില്ല. അവന്റെ മേൽ മാത്രമാകുന്നു ഞാൻ എല്ലാം ഭരമേല്പിച്ചിരിക്കുന്നത്. അവന്റെ മേൽ തന്നെയാണ് ഭരമേല്പിക്കുന്നവർ എല്ലാറ്റിലും ഭരമേല്പിക്കേണ്ടത്.