So when they entered upon him [i.e., Joseph], they said, "O Azeez, adversity has touched us and our family, and we have come with goods poor in quality, but give us full measure and be charitable to us. Indeed, Allah rewards the charitable." (Yusuf [12] : 88)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവര്‍ യൂസുഫിന്റെ അടുത്ത് കടന്നുചെന്നു. അവര്‍ പറഞ്ഞു: ''പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും വറുതി ബാധിച്ചിരിക്കുന്നു. താണതരം ചരക്കുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് അളവ് പൂര്‍ത്തീകരിച്ചുതരണം. ഞങ്ങള്‍ക്ക് ദാനമായും നല്‍കണം. ധര്‍മിഷ്ഠര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും; തീര്‍ച്ച.'' (യൂസുഫ് [12] : 88)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ യൂസുഫിന്റെ അടുക്കല്‍ കടന്ന് ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും, ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്.
2 Mokhtasar Malayalam
അവർ പിതാവിൻറെ കൽപ്പന അനുസരിച്ചു കൊണ്ട് യൂസുഫിനെയും സഹോദരനെയും അന്വേഷിച്ച് പോയി. അങ്ങനെ യൂസുഫിന്റെ അടുക്കൽ എത്തിയപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് ദുരിതവും ദാരിദ്ര്യവും ബാധിച്ചിരിക്കുന്നു. മോശമായതും നിസ്സാരമായതുമായ ചരക്കുകളേ ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളൂ. അതിനാൽ മുമ്പ് താങ്കൾ ഞങ്ങൾക്ക് നൽകിയത് പോലെ അളവ് തികച്ചുതരികയും, കൂടുതൽ നൽകിക്കൊണ്ടും, ഞങ്ങളുടെ ചരക്ക് വിലകുറഞ്ഞതാണെന്നത് പരിഗണിക്കാതെയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീർച്ചയായും അല്ലാഹു ഉദാരമതികൾക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുന്നതാണ്.