ۨاقْتُلُوْا يُوْسُفَ اَوِ اطْرَحُوْهُ اَرْضًا يَّخْلُ لَكُمْ وَجْهُ اَبِيْكُمْ وَتَكُوْنُوْا مِنْۢ بَعْدِهٖ قَوْمًا صٰلِحِيْنَ ( يوسف: ٩ )
Uqtuloo Yoosufa awitra hoohu ardany yakhlu lakum wajhu abeekum wa takoonoo mim ba'dihee qawman saaliheen (Yūsuf 12:9)
English Sahih:
Kill Joseph or cast him out to [another] land; the countenance [i.e., attention] of your father will [then] be only for you, and you will be after that a righteous people." (Yusuf [12] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായി കിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലപിള്ളകളാകാം.'' (യൂസുഫ് [12] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും.[1] അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായി കഴിയുകയും ചെയ്യാം'[2] എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)
[1] യൂസുഫടക്കം പന്ത്രണ്ട് മക്കളായിരുന്നു യഅ്ഖൂബ് നബി(عليه السلام)ക്ക്. യൂസുഫിനോട് പിതാവ് കൂടുതല്‍ സ്‌നേഹം കാണിക്കുന്നു എന്ന് തോന്നുകയാല്‍ ജ്യേഷ്ഠസഹോദരന്മാര്‍ക്ക് അദ്ദേഹത്തോട് കടുത്ത അസൂയയായിരുന്നു. യൂസുഫിനെ കൊന്നാല്‍ തല്‍ക്കാലം പിതാവിന് കടുത്ത ദു:ഖമുണ്ടാകുമെങ്കിലും ക്രമേണ പിതാവ് അവനെ മറന്നുകൊളളുമെന്നും പിതാവിൻ്റെ സ്‌നേഹം തങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്നുമായിരുന്നു അവരുടെ കണക്കു കൂട്ടല്‍.
[2] കൊലപാതകത്തിന് ശേഷം പശ്ചാത്തപിച്ച് സജ്ജനങ്ങളായിത്തീരാം എന്നാണവരുടെ പ്രത്യാശ.