Lahoo mu'aqqibaatum mim baini yadaihi wa min khalfihee yahfazoonahoo min amril laah; innal laaha laa yughaiyiru maa biqawmin hattaa yughaiyiroo maa bianfusihim; wa izaaa araadal laahu biqawmin sooo'an falaa maradda lah; wa maa lahum min dooniheeminw waal (ar-Raʿd 13:11)
For him [i.e., each one] are successive [angels] before and behind him who protect him by the decree of Allah. Indeed, Allah will not change the condition of a people until they change what is in themselves. And when Allah intends for a people ill, there is no repelling it. And there is not for them besides Him any patron. (Ar-Ra'd [13] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എല്ലാ ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവന്നായി നിയോഗിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അല്ലാഹുവിന്റെ കല്പന പ്രകാരം അവരവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനൊഴികെ അവര്‍ക്ക് രക്ഷകനുമില്ല. (അര്‍റഅ്ദ് [13] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യന്ന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്റെ കല്പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച.[1] ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല.
[1] വ്യക്തികളുടെയും സമൂഹങ്ങളുടെയും അധ:പതനവും പുരോഗതിയുമൊക്കെ അവരുടെ ജീവിതവീക്ഷണത്തിനും കര്‍മ്മരീതിക്കും അനുസൃതമായിരിക്കും. മനുഷ്യര്‍ തങ്ങളുടെ നിലപാടില്‍ സ്വയം മാറ്റം വരുത്താത്ത കാലത്തോളം അല്ലാഹു അവരുടെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുകയില്ല.
2 Mokhtasar Malayalam
മനുഷ്യരുടെ അടുത്ത് തുടരെത്തുടരെ വന്ന് കൊണ്ടിരിക്കുന്ന മലക്കുകൾ അല്ലാഹുവിനുണ്ട്. ചിലർ രാത്രിയിലും മറ്റുചിലർ പകലിലും അവരുടെ അടുത്ത് വരുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം അവരിൽ നിന്ന് തടയാൻ അല്ലാഹു നിശ്ചയിച്ച വിധികളിൽ നിന്ന് മനുഷ്യരെ അവർ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യരുടെ വാക്കുകളും പ്രവർത്തനങ്ങളും അവർ രേഖപ്പെടുത്തുന്നു. ഏതൊരു ജനതയും (തങ്ങളുടെ അനുഗഹങ്ങൾക്ക് അല്ലാഹുവിനോട്) നന്ദി ചെയ്യുന്നതിൽ മാറ്റം വരുത്തുന്നത് വരെ അവരുടെ നല്ല അവസ്ഥയിൽ നിന്ന് സന്തോഷകരമല്ലാത്ത മറ്റൊരു അവസ്ഥയിലേക്ക് അല്ലാഹു അവരുടെ സ്ഥിതിയെ മാറ്റുന്നതല്ല; തീർച്ച. ഒരു ജനതയെ നശിപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടുത്തു വെക്കാൻ ആരുമില്ല. ജനങ്ങളേ, അവന്നു പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ മറ്റൊരു രക്ഷാധികാരിയുമില്ല. അതിനാൽ നിങ്ങൾക്ക് ബാധിച്ച പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിൽ നിങ്ങൾ അഭയം തേടുക.