Say, "Who is Lord of the heavens and earth?" Say, "Allah." Say, "Have you then taken besides Him allies not possessing [even] for themselves any benefit or any harm?" Say, "Is the blind equivalent to the seeing? Or is darkness equivalent to light? Or have they attributed to Allah partners who created like His creation so that the creation [of each] seemed similar to them?" Say, "Allah is the Creator of all things, and He is the One, the Prevailing." (Ar-Ra'd [13] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: ആരാണ് ആകാശഭൂമികളുടെ നാഥന്! പറയുക: അല്ലാഹു. അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെവിട്ട് രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നതുപോലെത്തന്നെ സൃഷ്ടി നടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന് ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്. (അര്‍റഅ്ദ് [13] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും[1] തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന് സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന് ഏകനും സര്‍വ്വാധിപതിയുമാകുന്നു.
[1] യാതൊരു തെളിവുമില്ലാതെ ആര്‍ക്കെങ്കിലും ദിവ്യത്വം കല്പിക്കുന്നവര് ഇരുട്ടില്‍ തപ്പുന്നവരാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവര്‍ പരമമായ സത്യത്തിൻ്റെ വെളിച്ചം ലഭിച്ചവരാണ്.
2 Mokhtasar Malayalam
നബിയേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന അവിശ്വാസികളോട് ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും നിയന്താവും ? നബിയേ! പറയുക: അല്ലാഹുവാണ് അവയുടെ സ്രഷ്ടാവും നിയന്താവും എന്ന് നിങ്ങൾ അംഗീകരിക്കുന്നു. നബിയേ! പറയുക: എന്നിട്ടും അല്ലാഹുവിന് പുറമെ സ്വയം തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പിന്നെ എങ്ങിനെയാണ് മറ്റുള്ളവർക്ക് ഉപകാരവും ഉപദ്രവവും ചെയ്യാനവർക്ക് കഴിയുക? നബിയേ! പറയുക: ഉൾക്കാഴ്ച്ചയില്ലാത്ത അന്ധനായ അവിശ്വാസിയും സന്മാർഗം സിദ്ധിച്ച ഉൾക്കാഴ്ച്ചയുള്ള വിശ്വാസിയും തുല്യരാകുമോ? അഥവാ അവിശ്വാസമാകുന്ന ഇരുട്ടുകളും വിശ്വാസമാകുന്ന വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് ഇരു വിഭാഗത്തിന്റെയും സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? നബിയേ! അവരോട് പറയുക: അല്ലാഹു മാത്രമാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. സൃഷ്ടിപ്പിൽ അവന് പങ്കാളികളില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഏകഒരുവൻ അവനാകുന്നു. ആരാധിക്കപ്പെടാൻ അവന് മാത്രമേ അർഹതയുള്ളൂ. അവൻ എല്ലാ കാര്യത്തെയും വിജയിച്ചടക്കിയിരിക്കുന്നു.