For those who have responded to their Lord is the best [reward], but those who did not respond to Him – if they had all that is in the earth entirely and the like of it with it, they would [attempt to] ransom themselves thereby. Those will have the worst account, and their refuge is Hell, and wretched is the resting place. (Ar-Ra'd [13] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളുടെ നാഥന്റെ ക്ഷണം സ്വീകരിച്ചവര്‍ക്ക് എല്ലാ നന്മയുമുണ്ട്. അവന്റെ ക്ഷണം സ്വീകരിക്കാത്തവരോ, അവര്‍ക്ക് ഭൂമിയിലുള്ള സകലതും അതോടൊപ്പം അത്ര വേറെയും ഉണ്ടായാല്‍ പോലും ശിക്ഷ ഒഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ താവളം നരകമാണ്. എത്ര ചീത്ത സങ്കേതം! (അര്‍റഅ്ദ് [13] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!
2 Mokhtasar Malayalam
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ച് അവനെ ഏകനാക്കുകയും അനുസരിക്കുകയും ചെയ്തവർക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. സ്വർഗമാകുന്നു അത്. അവനെ ഏകനാക്കാനും അനുസരിക്കാനുമുള്ള അവൻറെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ള മുഴുവൻ സമ്പത്തും അതോടൊപ്പം അത്രയും കൂടിയും അവർക്ക് ഉണ്ടായിരുന്നാൽ പോലും ശിക്ഷയിൽ നിന്നുള്ള രക്ഷയ്ക്കു വേണ്ടി അതൊക്കെയും അവർ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവൻ്റെ ആഹ്വാനം സ്വീകരിക്കാത്തതിനാൽ എല്ലാ തിന്മകളിലും അവർക്ക് കടുത്ത വിചാരണയാണുള്ളത്. അവരുടെ സങ്കേതം നരകമത്രെ. അവരുടെ സങ്കേതവും വാസസ്ഥലവുമാകുന്ന നരകം എത്ര മോശം!