Wa qad makaral lazeena min qablihim falillaahil makru jamee'aa; ya'lamu maa taksibu kullu nafs; wa sa ya'lamul kuffaaru liman 'uqbad daar (ar-Raʿd 13:42)
And those before them had plotted, but to Allah belongs the plan entirely. He knows what every soul earns, and the disbelievers will know for whom is the final home. (Ar-Ra'd [13] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരും പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ ഫലവത്തായ തന്ത്രങ്ങളൊക്കെയും അല്ലാഹുവിന്റേതാണ്. ഓരോ മനുഷ്യനും നേടിക്കൊണ്ടിരിക്കുന്നതെന്തെന്നു അവന് നന്നായറിയുന്നു. ശോഭനമായ അന്ത്യം ആരുടേതാണെന്ന് ഈ സത്യനിഷേധികള്‍ അടുത്തുതന്നെ അറിയും. (അര്‍റഅ്ദ് [13] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ തന്ത്രവും അല്ലാഹുവിന്നാണുള്ളത്. ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവര്‍ അറിയുന്നു. ലോകത്തിന്റെ പര്യവസാനം ആര്‍ക്ക് അനുകൂലമാണെന്ന് സത്യനിഷേധികള്‍ അറിഞ്ഞുകൊള്ളും.
2 Mokhtasar Malayalam
മുമ്പുള്ള സമുദായവും അവരുടെ നബിമാർക്കെതിരെ തന്ത്രം പ്രയോഗിക്കുകയും, കുതന്ത്രം മെനയുകയും ചെയ്തിട്ടുണ്ട്. അവർ കൊണ്ടുവന്നതിനെ ആ ജനങ്ങൾ കളവാക്കുകയും ചെയ്തു. അവരുടെ തന്ത്രം കൊണ്ട് അവർക്ക് എന്താണ് ചെയ്യാൻ കഴിഞ്ഞത് ? ഒന്നും കഴിഞ്ഞില്ല. കാരണം നടപ്പിലാക്കപ്പെടുന്ന ഒരേയൊരു തന്ത്രം അല്ലാഹുവിന്റേത് മാത്രമാകുന്നു; മറ്റാരുടേതുമല്ല. സർവ്വ സൃഷ്ടികളുടെയും പ്രവർത്തനങ്ങൾ അറിയുന്നവൻ അവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും അല്ലാഹുവിൽ നിന്ന് മറഞ്ഞു പോവുകയില്ല. അപ്പോൾ ഈ നിഷേധികൾ എത്ര വലിയ തെറ്റാണ് തങ്ങൾ ചെയ്തത് എന്ന് തിരിച്ചറിയുന്നതാണ്. വിശ്വാസികൾ എത്രമാത്രം നന്മയിലായിരുന്നെന്നും അവരറിയും. ആ വിശ്വാസത്താൽ അവർ സ്വർഗ്ഗവും നല്ല പര്യവസാനവും നേടിയെടുക്കുകയും ചെയ്തു.