Alif, Lam, Ra. [This is] a Book which We have revealed to you, [O Muhammad], that you might bring mankind out of darknesses into the light by permission of their Lord – to the path of the Exalted in Might, the Praiseworthy – (Ibrahim [14] : 1)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്. (ഇബ്റാഹീം [14] : 1)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അലിഫ് ലാം റാ. മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്.
2 Mokhtasar Malayalam
അലിഫ് ലാം റാ. സമാനമായ വാക്കുകളെ സംബന്ധിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ ഉദ്ദേശവും അവൻ്റെ സഹായവും കൊണ്ട്, മനുഷ്യരെ അവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും വഴികേടിൽ നിന്നും വിശ്വാസത്തിലേക്കും ജ്ഞാനത്തിലേക്കും സന്മാർഗ്ഗത്തിലേക്കും നയിക്കുന്നതിന് വേണ്ടി താങ്കൾക്ക് മേൽ നാം അവതരിപ്പിച്ച ഗ്രന്ഥമാകുന്നു ഈ ഖുർആൻ. അതായത് ഒരാളാലും അതിജയിക്കപ്പെടാത്ത സർവ്വ പ്രതാപിയും, സർവ്വ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൻറെ മതമായ ഇസ്ലാമിലേക്ക് നയിക്കുന്നതിന് വേണ്ടി.