The example of those who disbelieve in their Lord is [that] their deeds are like ashes which the wind blows forcefully on a stormy day; they are unable [to keep] from what they earned a [single] thing. That is what is extreme error. (Ibrahim [14] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല.[1] അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം.
(അല്ലാഹുവിനെ) നിഷേധിച്ചവർ ചെയ്യുന്ന ദാനവും, പരോപകാരങ്ങളും, ദുർബലരോടുള്ള കാരുണ്യപ്രവൃത്തികളും പോലുള്ള സൽപ്രവർത്തനങ്ങൾ കൊടുങ്കാറ്റുള്ള ദിവസം കനത്ത കാറ്റടിച്ചു ഒന്നും അവശേഷിക്കാത്ത വിധം പലയിടത്തേക്കായി പാറിപ്പോയ വെണ്ണീർ പോലെയാകുന്നു. ഇപ്രകാരമാകുന്നു (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പ്രവർത്തനങ്ങൾ; അവരുടെ നിഷേധം ആ പ്രവർത്തനങ്ങളെയെല്ലാം തകർത്തു കളഞ്ഞിരിക്കുന്നു. അന്ത്യനാളിൽ ആ പ്രവർത്തനങ്ങൾ അവ ചെയ്തവർക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെ അടിത്തറയില്ലാത്ത അത്തരം പ്രവർത്തനങ്ങൾ; അവ തന്നെയാണ് സന്മാർഗ്ഗത്തിൽ നിന്ന് വിദൂരമായ വഴികേടിലുള്ളത്.