Skip to main content

وَمَا خَلَقْنَا السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَآ اِلَّا بِالْحَقِّۗ وَاِنَّ السَّاعَةَ لَاٰتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيْلَ   ( الحجر: ٨٥ )

wamā khalaqnā
وَمَا خَلَقْنَا
And not We created
നാം സൃഷ്ടിച്ചിട്ടില്ല
l-samāwāti
ٱلسَّمَٰوَٰتِ
the heavens
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
and the earth
ഭൂമിയെയും
wamā baynahumā
وَمَا بَيْنَهُمَآ
and whatever (is) between them
ആ രണ്ടിനിടയിലുള്ളതിനെയും
illā bil-ḥaqi
إِلَّا بِٱلْحَقِّۗ
except in truth
ന്യായപ്രകാരം (കാര്യമനുസരിച്ചു - മുറപ്രകാരം) അല്ലാതെ
wa-inna l-sāʿata
وَإِنَّ ٱلسَّاعَةَ
And indeed the Hour
നിശ്ചയമായും അന്ത്യസമയം
laātiyatun
لَءَاتِيَةٌۖ
(is) surely coming
വരുന്നതു തന്നെ
fa-iṣ'faḥi
فَٱصْفَحِ
So overlook
അതിനാല്‍ വിട്ടുവീഴ്ച ചെയ്യുക
l-ṣafḥa
ٱلصَّفْحَ
(with) forgiveness
വിട്ടുവീഴ്ച
l-jamīla
ٱلْجَمِيلَ
gracious
ഭംഗിയായ, സുന്ദരമായ

Wa maa khalaqnas samaawaati wal arda wa maa bainahumaaa illaa bilhaqq; wa innas Saa'ata la aatiyatun fasfahis safhal jameel (al-Ḥijr 15:85)

English Sahih:

And We have not created the heavens and earth and that between them except in truth. And indeed, the Hour is coming; so forgive with gracious forgiveness. (Al-Hijr [15] : 85)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ന്യായമായ ആവശ്യത്തിനല്ലാതെ സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. അതിനാല്‍ നീ വിട്ടുവീഴ്ച കാണിക്കുക. മാന്യമായ വിട്ടുവീഴ്ച. (അല്‍ഹിജ്ര്‍ [15] : 85)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്തു കൊടുക്കുക.[1]

[1] സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി വ്യാകുലപ്പെടേണ്ടതില്ല. ന്യായവിധിയുടെ നാള്‍ വരുമെന്ന് ഉറപ്പാണ്. അതിനാല്‍ അവരുടെ ദുഷ്ടതകള്‍ക്ക് മാപ്പ് നല്‍കിയേക്കുക. അവരെ അല്ലാഹു കൈകാര്യം ചെയ്തു കൊളളും.