The ones whom the angels take in death [while] wronging themselves, and [who] then offer submission, [saying], "We were not doing any evil." But, yes! Indeed, Allah is Knowing of what you used to do. (An-Nahl [16] : 28)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളോട് തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ജീവന് പിടിച്ചെടുക്കുമ്പോള്‍ അവര്‍ അല്ലാഹുവിന് കീഴ്പെടും. 'ഞങ്ങള്‍ തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ' എന്നു പറയുകയും ചെയ്യും. എന്നാല്‍; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു. (അന്നഹ്ല് [16] : 28)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. ഞങ്ങള്‍ യാതൊരു തിന്മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും[1] അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
[1] ഭൂമിയില്‍ അതിരറ്റ ധിക്കാരം കാണിച്ചിരുന്നവരൊക്കെ പരലോകത്ത് വെച്ച് അല്ലാഹുവിന് കീഴ്പെട്ട് ജീവിക്കാന്‍ സന്നദ്ധത കാണിക്കുന്നതാണ്. പക്ഷെ, അതുകൊണ്ട് അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നതല്ല.
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട്, അതിക്രമത്തിൽ മുഴുകിയവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടുന്നവർ; അപ്പോൾ മരണത്തോടെ അവർക്ക് മേൽ വന്നുഭവിച്ചതിന് അവർ കീഴൊതുങ്ങും. അവർ നിലകൊണ്ടിരുന്ന നിഷേധത്തെയും തിന്മകളെയും അപ്പോൾ അവർ തള്ളിപ്പറയും; ആ സമയം അവ തള്ളിപ്പറയുന്നത് ഉപകരിക്കുമെന്നാണ് അവരുടെ ധാരണ. അവരോട് പറയപ്പെടും: നിങ്ങൾ കളവാണ് പറഞ്ഞിരിക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുന്ന, തിന്മകൾ പ്രവർത്തിക്കുന്നവരായിരുന്നു നിങ്ങൾ. തീർച്ചയായും അല്ലാഹു നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചിരുന്നത് നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.