And Allah created you; then He will take you in death. And among you is he who is reversed to the most decrepit [old] age so that he will not know, after [having had] knowledge, a thing. Indeed, Allah is Knowing and Competent. (An-Nahl [16] : 70)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങളെ അവന് മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ അങ്ങേയറ്റത്തെ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്താന്‍. അല്ലാഹു എല്ലാം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും. (അന്നഹ്ല് [16] : 70)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന് നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം.[1] തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.
ഒരു മുൻമാതൃകയുമില്ലാതെ അല്ലാഹു നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിക്കുമ്പോൾ അവൻ നിങ്ങളെ മരിപ്പിക്കുന്നു. ആയുസ്സിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് -കടുത്ത വാർദ്ധക്യത്തിലേക്ക്- നീണ്ടുപോകുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിലുണ്ട്. പലതും അറിയാമായിരുന്ന സ്ഥിതിയിൽ നിന്ന് ഒന്നും അറിയാത്ത അവസ്ഥയിൽ അവൻ എത്തിച്ചേരുന്നു. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാകുന്നു; തൻ്റെ ദാസന്മാരുടെ പ്രവർത്തനങ്ങളിൽ ഒന്നും അവന് അവ്യക്തമാവുകയില്ല. അവൻ എല്ലാ കഴിവുമുള്ളവനുമാകുന്നു; ഒന്നും അവന് അസാധ്യമാവുകയില്ല.