Do they not see the birds controlled in the atmosphere of the sky? None holds them up except Allah. Indeed in that are signs for a people who believe. (An-Nahl [16] : 79)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവര്‍ പറവകളെ കാണുന്നില്ലേ? അന്തരീക്ഷത്തില്‍ അവ എവ്വിധം നിയന്ത്രിക്കപ്പെടുന്നുവെന്ന്. അല്ലാഹുവല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (അന്നഹ്ല് [16] : 79)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അന്തരീക്ഷത്തില്‍ (അല്ലാഹുവിൻ്റെ കല്പനയ്ക്ക്) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
2 Mokhtasar Malayalam
വായുവിൽ പറക്കാൻ കഴിയുന്ന രൂപത്തിൽ സംവിധാനിക്കപ്പെട്ട, പറക്കാൻ കഴിയുംവിധം അല്ലാഹു ചിറകുകൾ നൽകുകയും, അന്തരീക്ഷം സുഖമമാക്കി നൽകുകയും, ചിറക് കൂട്ടിപ്പിടിക്കാനും വിടർത്തിപ്പിടിക്കാനും അവൻ ബോധനം നൽകുകയും ചെയ്ത പക്ഷികളിലേക്ക് ബഹുദൈവാരാധകർ നോക്കുന്നില്ലേ?! താഴെ വീഴാതെ, അന്തരീക്ഷത്തിൽ അവയെ പിടിച്ചു നിർത്തിയത് സർവ്വശക്തനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല. തീർച്ചയായും അപ്രകാരം അവയെ സംവിധാനിച്ചതിലും, വീഴാതെ പിടിച്ചു നിർത്തുന്നതിലും അല്ലാഹുവിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് അനേകം ദൃഷ്ടാന്തങ്ങളുണ്ട്. കാരണം അവരാകുന്നു തെളിവുകളിൽ നിന്നും ഗുണപാഠങ്ങളിൽ നിന്നും പ്രയോജനമെടുക്കുന്നവർ.