And when adversity touches you at sea, lost are [all] those you invoke except for Him. But when He delivers you to the land, you turn away [from Him]. And ever is man ungrateful. (Al-Isra [17] : 67)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന് നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന് ഏറെ നന്ദികെട്ടവന്‍ തന്നെ. (അല്‍ഇസ്റാഅ് [17] : 67)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന് ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും.[1] എന്നാല്‍ നിങ്ങളെ അവന് രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന് ഏറെ നന്ദികെട്ടവനായിരിക്കുന്നു.
[1] വ്യാജ ദൈവങ്ങളെപ്പറ്റിയുള്ള ചിന്ത മനസ്സില്‍ നിന്ന് അപ്രത്യക്ഷമാവുകയും പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രമാവുകയും ചെയ്യും എന്നര്‍ഥം.
2 Mokhtasar Malayalam
ബഹുദൈവാരാധകരെ! കടലിലായിരിക്കെ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമോ ദുരിതമോ ബാധിക്കുകയും, മുങ്ങിനശിക്കുമെന്ന് നിങ്ങൾ ഭയക്കുകയും ചെയ്താൽ അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന സർവ്വതും നിങ്ങളുടെ ചിന്തയിൽ നിന്ന് മറഞ്ഞു പോകുന്നു. അല്ലാഹുവിനെയല്ലാതെ അപ്പോൾ നിങ്ങൾ ഓർക്കുന്നില്ല. അങ്ങനെ, നിങ്ങൾ അല്ലാഹുവിനോട് സഹായത്തിന് അപേക്ഷിക്കുകയും, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങൾ ഭയപ്പെടുന്നതിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയും, നിങ്ങളെ കരയിലെത്തിക്കുയും ചെയ്താൽ നിങ്ങളതാ അല്ലാഹുവിനെ ഏകനാക്കുന്നതിൽ നിന്നും, അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്നതിൽ നിന്നും തിരിഞ്ഞു കളയുന്നു. നിങ്ങളുടെ വിഗ്രഹങ്ങളിലേക്ക് തന്നെ നിങ്ങൾ തിരിച്ചു ചെല്ലുന്നു. മനുഷ്യൻ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തീർത്തും നിഷേധിക്കുന്നവൻ തന്നെ.