Then do you feel secure that [instead] He will not cause a part of the land to swallow you or send against you a storm of stones? Then you would not find for yourselves an advocate. (Al-Isra [17] : 68)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കരയുടെ ഭാഗത്ത് തന്നെ അവന് നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന് നിങ്ങളുടെ നേരെ ഒരു ചരല് മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്ക്കാന് യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?
2 Mokhtasar Malayalam
ബഹുദൈവാരാധകരേ! നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയതോടെ അല്ലാഹു ഭൂമിയെ നിങ്ങളെയും കൊണ്ട് ആണ്ടുപോകുന്നതാക്കുകയില്ലെന്ന് നിങ്ങൾ നിർഭയരായിരിക്കുകയാണോ?! അല്ലെങ്കിൽ, ലൂത്വ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തെ അല്ലാഹു ചെയ്തതു പോലെ, ആകാശത്ത് നിന്ന് അല്ലാഹു നിങ്ങൾക്ക് മേൽ ചരൽമഴ അയക്കുകയും, ശേഷം നിങ്ങളെ സംരക്ഷിക്കാൻ ഒരു സംരക്ഷകനെയോ, നാശത്തിൽ നിന്ന് നിങ്ങളെ സഹായിക്കാൻ ഒരു സഹായിയെയോ കണ്ടെത്താൻ കഴിയാതെ പോകുകയും ചെയ്യുന്നതിൽ നിന്ന് നിങ്ങൾ നിർഭയരായിരിക്കുകയാണോ?!