اَقِمِ الصَّلٰوةَ لِدُلُوْكِ الشَّمْسِ اِلٰى غَسَقِ الَّيْلِ وَقُرْاٰنَ الْفَجْرِۗ اِنَّ قُرْاٰنَ الْفَجْرِ كَانَ مَشْهُوْدًا ( الإسراء: ٧٨ )
Aqimis Salaata liduloo kish shamsi ilaa ghasaqil laili wa quraanal Fajri inna quraa nal Fajri kaana mashhoodaa (al-ʾIsrāʾ 17:78)
English Sahih:
Establish prayer at the decline of the sun [from its meridian] until the darkness of the night and [also] the Quran [i.e., recitation] of dawn. Indeed, the recitation of dawn is ever witnessed. (Al-Isra [17] : 78)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സൂര്യന്‍ തെറ്റുന്നതു മുതല്‍ രാവ് ഇരുളും വരെ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; ഖുര്‍ആന്‍ പാരായണം ചെയ്തുള്ള പ്രഭാത നമസ്‌കാരവും. തീര്‍ച്ചയായും പ്രഭാത പ്രാര്‍ഥനയിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാണ്. (അല്‍ഇസ്റാഅ് [17] : 78)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക.[1] ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക.) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.[2]
[1] ഉച്ച തിരിഞ്ഞതു മുതല്‍ രാത്രി ഇരുട്ടുന്നതുവരെ നാല് നമസ്‌കാരങ്ങളാണുള്ളത്. ദ്വുഹ്ര്‍, അസ്ര്‍, മഗ്‌രിബ്, ഇശാഅ്.
[2] രാത്രിയിലെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മലക്കുകളും, പകലിലെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മലക്കുകളും പ്രഭാത നമസ്‌കാരത്തിന് സാക്ഷികളായിരിക്കും എന്നാണ് ഇതിൻ്റെ വിവക്ഷയെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു.