And similarly, We awakened them that they might question one another. Said a speaker from among them, "How long have you remained [here]?" They said, "We have remained a day or part of a day." They said, "Your Lord is most knowing of how long you remained. So send one of you with this silver coin of yours to the city and let him look to which is the best of food and bring you provision from it and let him be cautious. And let no one be aware of you. (Al-Kahf [18] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ നാം അവരെ ഉണര്ത്തിയെഴുന്നേല്പിച്ചു. അവര്‍ അന്യോന്യം അന്വേഷിച്ചറിയാന്‍. അവരിലൊരാള്‍ ചോദിച്ചു: ''നിങ്ങളെത്ര കാലമിങ്ങനെ കഴിച്ചുകൂട്ടി?'' മറ്റുള്ളവര്‍ പറഞ്ഞു: ''നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അതില്‍നിന്ന് അല്പസമയം.'' വേറെ ചിലര്‍ പറഞ്ഞു: നിങ്ങളുടെ നാഥനാണ് നിങ്ങള്‍ എത്രകാലമിങ്ങനെ കഴിഞ്ഞുവെന്ന് നന്നായറിയുന്നവന്‍. ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന് നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന് നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. അവന് തികഞ്ഞ ജാഗ്രത പാലിക്കണം. നിങ്ങളെപ്പറ്റി അവന് ആരെയും ഒരു വിവരവും അറിയിക്കരുത്. (അല്‍കഹ്ഫ് [18] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്രകാരം - അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം - നാം അവരെ എഴുന്നേല്പിച്ചു.[1] അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന് വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന് കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന് യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.
[1] ഒരു ആട്ടിടയന് ഗുഹാമുഖം തുറന്നുനോക്കിയ സമയത്താണ് ഇവര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്നാണ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
2 Mokhtasar Malayalam
അവരുടെ കാര്യത്തിൽ നാം ചെയ്ത അത്ഭുതപ്രവൃത്തികൾ പോലെ, ധാരാളം കാലശേഷം നാമവരെ എഴുന്നേൽപ്പിച്ചു. ആ ഗുഹയിൽ എത്ര കാലം ഉറങ്ങിക്കഴിച്ചു കൂട്ടി എന്നവർ പരസ്പരം ചോദിക്കുന്നതിന് വേണ്ടി. അവരിൽ ചിലർ മറുപടി പറഞ്ഞു: നാം ഒരു ദിവസമോ, ഒരു ദിവസത്തിൻ്റെ കുറച്ചു ഭാഗമോ ഉറക്കത്തിലായി കഴിച്ചു കൂട്ടിയിട്ടുണ്ട്. എത്ര കാലം ഉറങ്ങിപ്പോയി എന്നത് വ്യക്തമായി മനസ്സിലായിട്ടില്ലാത്ത ചിലർ പറഞ്ഞു: നിങ്ങൾ എത്ര സമയം ഉറങ്ങി എന്നത് നിങ്ങളുടെ രക്ഷിതാവിന് നന്നായി അറിയാം. അതിനാൽ അതിനെ കുറിച്ചുള്ള അറിവ് അവനിലേക്ക് നിങ്ങൾ വിട്ടുനൽകുകയും, നിങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും കാര്യത്തിൽ വ്യാപൃതരാവുകയും ചെയ്യുക. അതിനാൽ നിങ്ങളുടെ കയ്യിലുള്ള വെള്ളിനാണയങ്ങളുമായി, കൂട്ടത്തിൽ ആരെയെങ്കിലും നമുക്ക് പരിചയമുള്ള നമ്മുടെ പട്ടണത്തിലേക്ക് അയക്കുക. ചന്തയിൽ ഏറ്റവും ശുദ്ധിയുള്ള ഭക്ഷവും ഏറ്റവും നല്ല സമ്പാദ്യമാർഗവും സ്വീകരിച്ചിരിക്കുന്നവൻ ആരാണെന്ന് അവൻ കണ്ടെത്തട്ടെ. അവിടെ നിന്ന് നിങ്ങൾക്കുള്ള ഭക്ഷണവുമായി അവൻ വന്നെത്തുകയും ചെയ്യട്ടെ. പട്ടണത്തിൽ പ്രവേശിക്കുമ്പോഴും അവിടെ നിന്ന് പോരുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും അവൻ അവധാനത പുലർത്തുകയും ചെയ്യട്ടെ. അവൻ ശ്രദ്ധാലുവായി നിലകൊള്ളട്ടെ. നിങ്ങളുടെ സ്ഥലം അറിയാൻ ആർക്കും അവൻ അവസരം കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. അങ്ങനെ സംഭവിച്ചാൽ അത് ഭീമമായ ഉപദ്രവമാണ് ഉണ്ടാക്കുക.