I did not make them witness to the creation of the heavens and the earth or to the creation of themselves, and I would not have taken the misguiders as assistants. (Al-Kahf [18] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളുടെ സൃഷ്ടിപ്പിന് ഞാന്‍ അവരെ സാക്ഷികളാക്കിയിട്ടില്ല. അവരെ സൃഷ്ടിച്ചപ്പോഴും ഞാനങ്ങനെ ചെയ്തിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ തുണയായി സ്വീകരിക്കുന്നവനല്ല ഞാന്‍. (അല്‍കഹ്ഫ് [18] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.[1]
[1] അല്ലാഹുവിന് ഒരു സഹായിയുടെയും ആവശ്യമില്ല. വഴിപിഴപ്പിക്കുന്ന പിശാചുക്കളെ അല്ലാഹു സഹായികളായി സ്വീകരിക്കുന്ന പ്രശ്നമേയില്ല.
2 Mokhtasar Malayalam
എനിക്ക് പുറമെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്ന ഇവർ നിങ്ങളെ പോലുള്ള അടിമകൾ മാത്രമാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിന് -അവയെ സൃഷ്ടിക്കുന്ന വേളയിൽ- നാം അവരെ സാക്ഷികളാക്കിയിട്ടില്ല. അല്ല! അപ്പോൾ അവരാരും ഉണ്ടായിരുന്നില്ല തന്നെ. അവരിൽ ചിലരെ സൃഷ്ടിക്കുന്നതിന് (അവരിൽ പെട്ട) വേറെ ചിലരെയും സാക്ഷികളാക്കിയിട്ടില്ല. സൃഷ്ടിപ്പും നിയന്ത്രണവുമെല്ലാം ഞാൻ ഏകനായാണ് നിർവ്വഹിച്ചത്. മനുഷ്യരിലും ജിന്നുകളിലും പെട്ട വഴിപിഴപ്പിക്കുന്ന പിശാചുക്കളെ സഹായികളായി സ്വീകരിക്കുന്നവനല്ല ഞാൻ. ഞാൻ സർവ്വസഹായികളിൽ നിന്നും ധന്യനാകുന്നു.