So they set out, until when they had embarked on the ship, he [i.e., al-Khidhr] tore it open. [Moses] said, "Have you torn it open to drown its people? You have certainly done a grave thing." (Al-Kahf [18] : 71)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവരിരുവരും യാത്രയായി. അവര്‍ ഒരു കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു ദ്വാരമുണ്ടാക്കി. മൂസ ചോദിച്ചു: ''താങ്കളെന്തിനാണ് കപ്പലിന് ദ്വാരമുണ്ടാക്കുന്നത്? ഇതിലുള്ളവരെയൊക്കെ മുക്കിക്കൊല്ലാനാണോ? താങ്കള്‍ ഇച്ചെയ്തത് ഗുരുതരമായ കാര്യം തന്നെ.'' (അല്‍കഹ്ഫ് [18] : 71)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തുടര്‍ന്ന് അവര്‍ രണ്ടുപേരും പോയി. അങ്ങനെ അവരിരുവരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അതിന് കേടുവരുത്തുകയുണ്ടായി. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളതിന് കേടുവരുത്തിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്.
2 Mokhtasar Malayalam
അങ്ങനെ അവർ രണ്ട് പേരും ആ പറഞ്ഞതിൽ യോജിപ്പിലെത്തിയപ്പോൾ, അവർ രണ്ട് പേരും സമുദ്രതീരത്തേക്ക് ചെന്നു. അവിടെ അവർ ഒരു കപ്പൽ കാണുകയും, അതിലവർ പ്രതിഫലം നൽകാതെ കയറുകയും ചെയ്തു. ഖദിറിനോടുള്ള ആദരവ് കാരണത്താലാണ് (അവർ പ്രതിഫലം വാങ്ങാതിരുന്നത്). അങ്ങനെ ഖദിർ ആ കപ്പലിനെ പലകകളിൽ ഒന്ന് എടുത്തുമാറ്റി കൊണ്ട് അതിന് ഓട്ടയാക്കി. അപ്പോൾ മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: ഒരു പ്രതിഫലവും വാങ്ങാതെ നമ്മെ ഒപ്പം കൂട്ടിയവരുടെ കപ്പൽ -അവരെ മുക്കിക്കളയുന്നതിനായി- താങ്കൾ ഓട്ടയാക്കിയിരിക്കുകയാണോ?! തീർച്ചയായും ഗുരുതരമായ ഒരു പ്രവൃത്തി തന്നെയാകുന്നു താങ്കൾ ചെയ്തിരിക്കുന്നത്.