Skip to main content

قَالَ اِنْ سَاَلْتُكَ عَنْ شَيْءٍۢ بَعْدَهَا فَلَا تُصٰحِبْنِيْۚ قَدْ بَلَغْتَ مِنْ لَّدُنِّيْ عُذْرًا   ( الكهف: ٧٦ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
in sa-altuka
إِن سَأَلْتُكَ
"If I ask you
ഞാന്‍ താങ്കളോടു ചോദിച്ചാല്‍
ʿan shayin
عَن شَىْءٍۭ
about anything
വല്ല വസ്തുവെക്കുറിച്ചും
baʿdahā
بَعْدَهَا
after it
ഇതിനുശേഷം
falā tuṣāḥib'nī
فَلَا تُصَٰحِبْنِىۖ
then (do) not keep me as a companion
എന്നാല്‍ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല, സഹവസിക്കേണ്ട
qad
قَدْ
Verily
തീര്‍ച്ചയായും
balaghta
بَلَغْتَ
you have reached
താങ്കള്‍ക്കു കിട്ടിയിരിക്കുന്നു (താങ്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു)
min ladunnī
مِن لَّدُنِّى
from me from me
എന്റെ പക്കല്‍നിന്നു, എന്റെ അടുക്കല്‍നിന്നു
ʿudh'ran
عُذْرًا
an excuse"
ഒഴികഴിവു (ഒഴികഴിവിങ്കല്‍)

Qaala in sa altuka 'an shai'im ba'dahaa falaa tusaahibnee qad balaghta mil ladunnee 'uzraa (al-Kahf 18:76)

English Sahih:

[Moses] said, "If I should ask you about anything after this, then do not keep me as a companion. You have obtained from me an excuse." (Al-Kahf [18] : 76)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂസ പറഞ്ഞു: ''ഇനിയും ഞാന്‍ താങ്കളോട് എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അന്നേരം താങ്കളെന്നെ കൂടെ കൂട്ടേണ്ടതില്ല. താങ്കള്‍ക്കതിന് എന്നില്‍നിന്ന് വേണ്ടത്ര കാരണം കിട്ടിക്കഴിഞ്ഞു.'' (അല്‍കഹ്ഫ് [18] : 76)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.[1]

[1] മൂന്നാമതും ഞാന്‍ കല്പന ലംഘിക്കുന്നപക്ഷം ഞാനുമായി വേര്‍പിരിയാന്‍ അത് മതിയായ കാരണമാണെന്നര്‍ത്ഥം.