Skip to main content

قَالُوْا يٰذَا الْقَرْنَيْنِ اِنَّ يَأْجُوْجَ وَمَأْجُوْجَ مُفْسِدُوْنَ فِى الْاَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلٰٓى اَنْ تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا   ( الكهف: ٩٤ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
yādhā l-qarnayni
يَٰذَا ٱلْقَرْنَيْنِ
"O Dhul-qarnain! "O Dhul-qarnain!
ഹേ ദുല്‍ഖര്‍നൈന്‍
inna yajūja
إِنَّ يَأْجُوجَ
Indeed Yajuj
നിശ്ചയമായും യാജൂജും
wamajūja
وَمَأْجُوجَ
and Majuj
മാജൂജും
muf'sidūna
مُفْسِدُونَ
(are) corrupters
കുഴപ്പമുണ്ടാക്കുന്നവരാണ്
fī l-arḍi
فِى ٱلْأَرْضِ
in the land
ഭൂമിയില്‍
fahal najʿalu
فَهَلْ نَجْعَلُ
So may we make
അതുകൊണ്ടു ഞങ്ങള്‍ നിശ്ചയിച്ചു തരട്ടെയോ
laka
لَكَ
for you
താങ്കള്‍ക്കു
kharjan
خَرْجًا
an expenditure
ഒരു പുറപ്പാടു, ഒരു വരി
ʿalā an tajʿala
عَلَىٰٓ أَن تَجْعَلَ
[on] that you make
താങ്കള്‍ ഉണ്ടാക്കിതരുന്നതിന്റെ പേരില്‍ (ആ നിശ്ചയത്തില്‍)
baynanā
بَيْنَنَا
between us
ഞങ്ങള്‍ക്കിടയില്‍
wabaynahum
وَبَيْنَهُمْ
and between them
അവര്‍ക്കിടയിലും (ഇരുകൂട്ടര്‍ക്കും ഇടയില്‍)
saddan
سَدًّا
a barrier?"
ഒരു കെട്ടു, മതില്‍കെട്ടു

Qaaloo yaa Zal qarnaini inna Yaajooja wa Maajooja mufsidoona fil ardi fahal naj'alu laka kharjan 'alaaa an taj'ala bainanaa wa bainahum saddas (al-Kahf 18:94)

English Sahih:

They said, "O Dhul-Qarnayn, indeed Gog and Magog are [great] corrupters in the land. So may we assign for you an expenditure that you might make between us and them a barrier?" (Al-Kahf [18] : 94)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''അല്ലയോ ദുല്‍ഖര്‍നൈന്‍; യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം. ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങയ്ക്ക് നികുതി നിശ്ചയിച്ചു തരട്ടെയോ?'' (അല്‍കഹ്ഫ് [18] : 94)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് - മഅ്ജൂജ് വിഭാഗങ്ങള്‍[1] ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ?

[1] യഅ്ജൂജ് - മഅ്ജൂജ് മനുഷ്യരിൽ പെട്ട നാശകാരികളായ വിഭാഗമാണ്. അന്ത്യനാളടുത്താൽ അവർ പുറപ്പെട്ടുവരികയും ഭൂമിയിൽ വലിയ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.