Skip to main content

قَالَ مَا مَكَّنِّيْ فِيْهِ رَبِّيْ خَيْرٌ فَاَعِيْنُوْنِيْ بِقُوَّةٍ اَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ۙ  ( الكهف: ٩٥ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
مَا
"What
യാതൊന്നു, ഏതൊന്നു
makkannī
مَكَّنِّى
has established me
എനിക്കു സ്വാധീനം തന്നിരിക്കുന്നു
fīhi
فِيهِ
[in it]
അതില്‍
rabbī
رَبِّى
my Lord
എന്റെ രക്ഷിതാവ്
khayrun
خَيْرٌ
(is) better
നല്ലതാണ്, ഉത്തമമാണ്
fa-aʿīnūnī
فَأَعِينُونِى
but assist me
അതുകൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍
biquwwatin
بِقُوَّةٍ
with strength
ശക്തികൊണ്ടു
ajʿal
أَجْعَلْ
I will make
ഞാന്‍ ഉണ്ടാക്കാം, ഏര്‍പ്പെടുത്താം
baynakum
بَيْنَكُمْ
between you
നിങ്ങള്‍ക്കിടയില്‍
wabaynahum
وَبَيْنَهُمْ
and between them
അവര്‍ക്കിടയിലും
radman
رَدْمًا
a barrier
ഒരു ശക്തിമത്തായ കെട്ട്

Qaala maa makkannee feehi Rabbee khairun fa-a'eenoonee biquwwatin aj'al bainakum wa bainahum radmaa (al-Kahf 18:95)

English Sahih:

He said, "That in which my Lord has established me is better [than what you offer], but assist me with strength [i.e., manpower]; I will make between you and them a dam. (Al-Kahf [18] : 95)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''എന്റെ നാഥന്‍ എനിക്ക് അധീനപ്പെടുത്തിത്തന്നത് അതിനെക്കാളെല്ലാം മെച്ചപ്പെട്ടതാണ്. അതിനാല്‍ നിങ്ങളെന്നെ സഹായിക്കേണ്ടത് ശാരീരികാധ്വാനംകൊണ്ടാണ്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം. (അല്‍കഹ്ഫ് [18] : 95)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.[1]

[1] യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ആക്രമണം തടയാന്‍ വേണ്ടി ദുല്‍ഖര്‍നൈനി കെട്ടിക്കൊടുത്ത മതില്‍ക്കെട്ട് എവിടെയാണെന്ന കാര്യം കൃത്യമായി നമുക്കറിയില്ല.