Skip to main content

وَاتَّقُوْا يَوْمًا لَّا تَجْزِيْ نَفْسٌ عَنْ نَّفْسٍ شَيْـًٔا وَّلَا يُقْبَلُ مِنْهَا عَدْلٌ وَّلَا تَنْفَعُهَا شَفَاعَةٌ وَّلَا هُمْ يُنْصَرُوْنَ   ( البقرة: ١٢٣ )

wa-ittaqū
وَٱتَّقُوا۟
And fear
നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍
yawman
يَوْمًا
a day
ഒരു ദിവസത്തെ
lā tajzī
لَّا تَجْزِى
not will avail
ഉപകരിക്കുക (പ്രതിഫലം നല്‍കുക)യില്ല
nafsun
نَفْسٌ
a soul
ഒരു ദേഹവും, ആത്മാവും, വ്യക്തിയും
ʿan nafsin
عَن نَّفْسٍ
(of) (another) soul
ഒരു ദേഹത്തിനും
shayan
شَيْـًٔا
anything
യാതൊന്നും (ഒട്ടും)
walā yuq'balu
وَلَا يُقْبَلُ
and not will be accepted
സ്വീകരിക്കപ്പെടുകയുമില്ല
min'hā
مِنْهَا
from it
അതില്‍ നിന്ന്
ʿadlun
عَدْلٌ
any compensation
സമാനമായത്, പ്രായശ്ചിത്തം, തെണ്ടം
walā tanfaʿuhā
وَلَا تَنفَعُهَا
and not will benefit it
അതിന് പ്രയോജനപ്പെടുകയുമില്ല
shafāʿatun
شَفَٰعَةٌ
any intercession
ഒരു ശുപാര്‍ശയും
walā hum
وَلَا هُمْ
and not they
അവര്‍ ഇല്ലതാനും
yunṣarūna
يُنصَرُونَ
will be helped
സഹായിക്കപ്പെടും

Wattaqoo yawmal laa tajzee nafsun 'an nafsin shai 'anw wa laa yuqbalu minhaa 'adlunw wa laa tanfa'uhaa shafaa 'atunw wa laa hum yunsaroon (al-Baq̈arah 2:123)

English Sahih:

And fear a Day when no soul will suffice for another soul at all, and no compensation will be accepted from it, nor will any intercession benefit it, nor will they be aided. (Al-Baqarah [2] : 123)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരാള്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത; ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കാത്ത നാളിനെ സൂക്ഷിക്കുക. (അല്‍ബഖറ [2] : 123)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.