Our Lord, and send among them a messenger from themselves who will recite to them Your verses and teach them the Book and wisdom and purify them. Indeed, You are the Exalted in Might, the Wise." (Al-Baqarah [2] : 129)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ! അവര്‍ക്കു നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ.'' (അല്‍ബഖറ [2] : 129)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിൻ്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അങ്ങേയറ്റം യുക്തിമാനുമാകുന്നു.'
2 Mokhtasar Malayalam
ഞങ്ങളുടെ റബ്ബേ, ഇസ്മാഈലിൻറെ സന്തതികളിൽ നിന്നു അവരിലേക്ക് ഒരു റസൂലിനെ നീ നിയോഗിക്കേണമേ. നീ അവതരിപ്പിക്കുന്ന നിൻറെ ആയത്തുകൾ അവർക്ക് ഓതികേൾപ്പിക്കുകയും, ഖുർആനും സുന്നത്തും അവരെ പഠിപ്പിക്കുകയും ശിർക്കിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും അവരെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ. തീർച്ചയായും നീ എപ്പോഴും വിജയിക്കുന്ന അതിശക്തനാകുന്നു. നീ തീരുമാനിക്കുന്ന കാര്യങ്ങളിലും നിന്റെ പ്രവർത്തനങ്ങളിലും മഹത്തായ യുക്തിയുള്ളവനുമാകുന്നു.